KeralaLatest NewsIndia

കേ​ര​ള​ത്തി​ലും ബം​ഗ്ലാ​ദേ​ശി​ക​ള്‍! എ​ത്തു​ന്ന​ത് ബംഗാളില്‍നി​ന്ന് വ്യാ​ജ രേ​ഖ​ക​ള്‍ സ​ഹി​തം, തിരിച്ചറിയാനാവാതെ പോലീസ്

പലപ്പോഴും കേന്ദ്ര ഏജൻസികൾ വന്ന് ഭീകര ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുമ്പോഴാണ് കേരളത്തിൽ പോലും വിവരങ്ങൾ അറിയുന്നത്.

കോ​ഴി​ക്കോ​ട്: തീ​വ്ര​വാ​ദി​ക​ളും മാ​വോ​വാ​ദി​ക​ളു​മു​ള്‍​പ്പെ​ടെ ഉള്ളവര്‍ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ഷ​ത്തി​ല്‍ കേരളത്തിൽ സു​ര​ക്ഷി​ത​രാ​യി താ​മ​സി​ച്ചി​രു​ന്നു എന്ന വാർത്ത നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാലിപ്പോൾ കൂടുതൽ ആശങ്ക ഉയരുന്നത് അഫ്ഗാനിസ്ഥാനിൽ താലിബാന്റെ അധിനിവേശ വാർത്തകളിലാണ്. താ​ലി​ബാ​നി​ല്‍ ചേ​രു​ന്ന​തി​നാ​യി തീ​വ്ര നി​ല​പാ​ടു​ക​ളു​ള്ള ബം​ഗ്ലാ​ദേ​ശി​ക​ള്‍ ഇ​ന്ത്യ​യി​ലൂ​ടെ അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നെ​ന്ന മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ കേ​ര​ള​വും ഇപ്പോൾ ആ​ശ​ങ്ക​യി​ലാണെന്നാണ് റിപ്പോർട്ടുകൾ.

ഇ​പ്പോ​ഴും ഇ​ത്ത​ര​ത്തി​ലു​ള്ള​വ​ര്‍ കേ​ര​ള​ത്തി​ല്‍ തു​ട​രാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണെ​ന്നാ​ണ് വി​വി​ധ ഏ​ജ​ന്‍​സി​ക​ള്‍ ക​രു​തു​ന്ന​ത്. ഏ​താ​നും മാ​സം മുമ്പ് ശ്രീ​ല​ങ്ക​ന്‍ പൗ​ര​നെ നെ​ടു​മ്പാ​ശേ​രി​യി​ല്‍ നി​ന്ന് ത​മി​ഴ്‌​നാ​ട് ക്യു​ബ്രാ​ഞ്ച് പി​ടി​കൂ​ടി​യ​തും ഇ​ത്ത​രം സാ​ധ്യ​ത​ക​ള്‍ ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഇ​ന്ത്യ​യി​ലൂ​ടെ ബം​ഗ്ലാ​ദേ​ശി​ക​ള്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നെ​ന്ന് സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ന്‍​സി​ന് ഔ​ദ്യോ​ഗി​ക മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ല. എന്നാൽ അതിർത്തിയിൽ ബംഗ്ലാദേശ് സൈന്യവും ഇന്ത്യൻ സൈന്യവും അതീവ ജാഗ്രതയിലാണ്.

അതേസമയം സം​സ്ഥാ​ന​ത്ത് താ​മ​സി​ക്കു​ന്ന ബം​ഗ്ലാ​ദേ​ശി​ക​ളെ കു​റി​ച്ച്‌ വ്യ​ക്ത​മാ​യ ക​ണ​ക്കു​ക​ളി​ല്ലാ​ത്ത​ത് അ​ല​ട്ടു​ന്നു​ണ്ട്. ഇ​വ​രെ തി​രി​ച്ച​റി​യാ​നും സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​വും പോ​ലീ​സും സ​മ്മ​തി​ക്കു​ന്നു​ണ്ട്. വ്യാ​ജ രേ​ഖ​ക​ള്‍ സ​ഹി​തം ഉ​ത്ത​രേ​ന്ത്യ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം നി​ര​വ​ധി ബം​ഗ്ലാ​ദേ​ശി​ക​ള്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ജോ​ലി ചെ​യ്യു​ന്നു​ണ്ട് .

ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ളെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തെ നി​ര്‍​മാ​ണ മേ​ഖ​ല​ക​ളിലും മറ്റുമാണ് ഇവരുടെ താവളം. പലപ്പോഴും കേന്ദ്ര ഏജൻസികൾ വന്ന് ഭീകര ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുമ്പോഴാണ് കേരളത്തിൽ പോലും വിവരങ്ങൾ അറിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button