KeralaLatest NewsNews

ബ്രിട്ടീഷുകാരെക്കാള്‍ മോശമാണ് ബിജെപി: വിമർശനവുമായി കെ മുരളീധരന്‍

ചെല്ലുന്നിടത്ത് മണിയടിക്കുന്ന ആളാണ് അബ്ദുള്ളക്കുട്ടി

കോഴിക്കോട്: ബ്രിട്ടീഷുകാരെക്കാള്‍ മോശമാണ് ബിജെപിയെന്ന വിമർശനവുമായി കോണ്‍​ഗ്രസ് എംപി കെ മുരളീധരന്‍. ഭിന്നിപ്പിച്ച്‌ ഭരണം പിന്തുടരനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. ‘ഖിലാഫത്ത് പ്രക്ഷോഭത്തിന്‍റെ ഭാഗമാണ് മലബാര്‍ വിപ്ലവം. മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെട്ടവര്‍ രക്തസാക്ഷികളെ അപമാനിക്കുകയാണെന്നും’ മുരളീധരൻ പറഞ്ഞു.

മലബാര്‍ കലാപ നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കാനുള്ള കേന്ദ്ര തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

read also: പ്രതിരോധത്തിലെ പാളിച്ചകൾ മറയ്ക്കാൻ ടെസ്റ്റുകൾ കുറച്ചു, വാക്‌സിനേഷനും മന്ദഗതിയിൽ: നാലാഴ്ച നിർണ്ണായകമെന്ന് ആരോഗ്യമന്ത്രി

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജി കേരളത്തിലെ ആദ്യ താലിബാന്‍ തലവനായിരുന്നു എന്ന അബ്ദുള്ളക്കുട്ടിയുടെ പ്രസ്താവനയ്ക്ക് നേരെയും മുരളീധരൻ വിമർശനം ഉന്നയിച്ചു. അബ്ദുള്ളക്കുട്ടി പറയുന്നത് കാര്യമാക്കേണ്ട. ചെല്ലുന്നിടത്ത് മണിയടിക്കുന്ന ആളാണ് അബ്ദുള്ളക്കുട്ടിയെന്നും മുരളീധരന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button