NattuvarthaLatest NewsKeralaNews

ആറു വിവാഹങ്ങൾ, വ്യാജ സിദ്ധൻ ചമഞ്ഞു തട്ടിപ്പ്, രണ്ടു പോക്സോ കേസുകൾ: ന​സീ​റു​ദ്ദീ​നെ​ പിടികൂടി പോലീസ്

തി​രൂ​ര്‍: മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിരന്തരമായി തട്ടിപ്പുകൾ നടത്തിയ പ്രതിയെ പിടികൂടി പോലീസ്. പോ​ക്‌​സോ കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​, പറ​വ​ണ്ണ ആ​ലി​ന്‍​ചു​വ​ട് അ​മ്പലപ്പറമ്പില്‍ ന​സീ​റു​ദ്ദീ​നാണ് വീ​ണ്ടും പോ​ക്‌​സോ കേ​സി​ൽ തന്നെ പോലീസിന്റെ പിടിയിലായത്. പലതരത്തിലുള്ള തട്ടിപ്പുകൾ വിവിധ പ്രദേശങ്ങളിൽ സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു പ്രതി.

Also Read:‘ഇനിയൊരു ജന്മമുണ്ടെങ്കിൽ ഒരു ന്യൂനപക്ഷക്കാരനായി ജനിക്കണം’: ഗൗരി അന്തർജനത്തിന്റെ ഇന്നത്തെ അവസ്ഥ പങ്കുവെച്ച് ശ്രീജ

പറ​വ​ണ്ണ പ്ര​ദേ​ശ​ത്ത് വ്യാ​ജ സി​ദ്ധ​ന്‍ ച​മ​ഞ്ഞു ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന ഇ​യാ​ള്‍ ആ​റ്​ വി​വാ​ഹം ക​ഴി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഒ​രു​വ​ര്‍​ഷം മുൻപ് 13കാ​രി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം കു​ടും​ബം പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഈ ​കേ​സി​ലാ​ണ് തി​രൂ​ര്‍ സി.​ഐ എം.​ജെ ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇയാളെ പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

എന്നാൽ ആ​റു​മാ​സം മു​ൻപ് മ​റ്റൊ​രു പോ​ക്സോ കേ​സി​ല്‍ അ​റ​സ്​​റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​യാ​ളാ​ണ്​ ന​സീ​റു​ദ്ദീ​ൻ. തട്ടിപ്പ് പതിവാക്കിയ ഇയാളെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷിച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button