Latest NewsKeralaNattuvarthaNews

കോൺഗ്രസ്‌ നേതാവിനെ വീട്ടിൽ കയറി വെട്ടി: ഭാ​ര്യ​ക്കും പി​താ​വി​നും പ​രി​ക്ക്

കാ​ഞ്ഞി​ര​പ്പ​ള്ളി: കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍ കയറി വെട്ടി പരിക്കേൽപ്പിച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി മാ​ത്യു കു​ള​ങ്ങ​ര​യെയാണ് നാലുപേരടങ്ങുന്ന സംഘം
രാ​ത്രി വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി പ​രി​ക്കേ​ല്‍​പി​ച്ചത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ മാ​ത്യുവിനെ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രവേശിപ്പിച്ചു.

Also Read:ജനങ്ങളുടെ ഹൃദയത്തില്‍ അവര്‍ എന്നുമുണ്ടാവും, ധീരദേശാഭിമാനികൾ: ചരിത്രത്തെ വര്‍ഗീയവത്കരിക്കാനുള്ള ശ്രമമെന്ന് എം എ ബേബി

ആ​ന​ക്ക​ല്ല് ഒ​ന്നാം​മൈ​ല്‍ ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന മാ​ത്യു​വിന്റെ വീ​ട്ടി​ല്‍ തി​രു​വോ​ണ​ദി​വ​സം രാ​ത്രി 11ഓ​ടെ നാ​ലു​പേ​ര​ട​ങ്ങു​ന്ന സം​ഘം എ​ത്തു​ക​യും ജ​ന​ല്‍​ചി​ല്ലു​ക​ള്‍ അ​ടി​ച്ചു ​ത​ക​ര്‍​ക്കു​ക​യും ക​ത​ക് പൊ​ളി​ക്കു​വാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്​​തു. ബ​ഹ​ളം​കേ​ട്ട് പു​റ​ത്തി​റ​ങ്ങി​യ മാ​ത്യു​വി​നെ സം​ഘം ബ​ല​മാ​യി പി​ടി​ച്ചു മു​റ്റ​ത്തി​ന്‌ പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​വു​ക​യും ത​ല​ക്ക് ക​ല്ലി​ന് ഇ​ടി​ക്കു​ക​യും വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നുവെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തിൽ മാ​ത്യു​വിന്റെ ഭാ​ര്യ​ക്കും പി​താ​വി​നും പ​രി​ക്കു​ണ്ട്. പി​ടി​ച്ചു​മാ​റ്റു​വാ​ന്‍ ഓ​ടി​യെ​ത്തി​യ ഭാ​ര്യ​യെ​യും പിതാവിനെയും സം​ഘം ഉ​പ​ദ്ര​വിക്കുകയായിരുന്നു. പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണെ​ന്നും ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ്​ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഗുണ്ടാ ആക്രമണങ്ങൾക്കെതിരെ വലിയ രീതിയിൽ തന്നെ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button