KeralaLatest NewsNewsIndiaInternational

മലയാളി യുവാക്കളുടെ കനിവിൽ രക്ഷപെട്ടത് ഒരു ജീവൻ: ഈ ഫോട്ടോയിൽ കാണുന്നയാളെ അറിയുന്നവർ സഹായിക്കുക

അബുദാബി: മലയാളി യുവാക്കളുടെ കനിവിൽ രക്ഷപെട്ടത് ഒരു ജീവൻ. അബുദാബി ബൈനൽ ജസ്‌റൈനിലാണ് സംഭവം. കൊല്ലം സ്വദേശിയായ ഷാജഹാൻ മുഹമ്മദ്‌ കുഞ്ഞ് എന്നയാളെ സഹായിച്ച മലയാളി യുവാക്കൾ അദ്ദേഹത്തിന്റെ ബന്ധുക്കൾക്കായുള്ള അന്വേഷണത്തിലാണ്. അബുദാബി ബൈനൽ ജസ്‌റൈൻ പെട്രോൾ പമ്പിന് സമീപത്തുള്ള മരച്ചുവട്ടിൽ രാത്രി കിടന്നുറങ്ങുകയായിരുന്ന ഇദ്ദേഹത്തെ പരിസരത്ത് മൊബൈൽ ഷോപ്പ് നടത്തുന്ന മലയാളി യുവാക്കൾ തങ്ങളുടെ കൂടെ കൂട്ടുകയായിരുന്നു.

അറബി വീട്ടിലെ വിസയാണെന്നും ഇപ്പോൾ ജോലിയില്ലെന്നുമായിരുന്നു ഷാജഹാൻ യുവാക്കളോട് പറഞ്ഞത്. അലിവ് തോന്നിയ യുവാക്കൾ രാത്രിയിൽ അവരുടെ റൂമിൽ കിടക്കാൻ ബെഡ് സ്പേസ് അറേഞ്ച് ചെയ്തു കൊടുത്തു. എന്നാൽ, റൂമിൽ എത്തുന്നതിനു മുൻപ് ഇദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെടുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. മുസഫ്ഫ അഹല്യ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴാണ് ഹാർട് അറ്റാക്ക് ആണെന്ന് അറിഞ്ഞത്. ഉടൻ തന്നെ ഓപ്പറേഷന് വിധേയമാക്കുകയും ചെയ്തു. ഇദ്ദേഹത്തെ തിരിച്ചറിയുന്നവർ യുവാക്കളുമായി ബന്ധപ്പെടേണ്ടതാണ്.

റിയാസ് പൊന്നാനി: 0555332053
ശിഹാബ്: 0509226828

shortlink

Related Articles

Post Your Comments

Related Articles


Back to top button