Latest NewsKeralaNattuvarthaNewsIndia

70 കൊല്ലം ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങൾ മോദി സര്‍ക്കാര്‍ വിറ്റ് നശിപ്പിക്കുന്നു: വിമര്‍ശനവുമായി രാഹുല്‍

ഇന്ത്യയുടെ കിരീടത്തിലെ രത്‌നങ്ങളെയാണ് മോദി സര്‍ക്കാര്‍ വിറ്റ് നശിപ്പിക്കുന്നത്.

ഡല്‍ഹി: കേന്ദ്ര സര്‍ക്കാർ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ കഴിഞ്ഞ 70 കൊല്ലം ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയതാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അനാവരണം ചെയ്ത പദ്ധതിയെന്ന് രാഹുല്‍ ബഗാന്ധി ആരോപിച്ചു.

തന്റെ വ്യവസായി സുഹൃത്തുക്കളെ സഹായിക്കാനാണ് ഇന്ത്യയുടെ കിരീടത്തിലെ രത്‌നങ്ങളെ മോദി സര്‍ക്കാര്‍ വിറ്റ് നശിപ്പിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. സ്വകാര്യവത്കരണത്തെ കോണ്‍ഗ്രസ് എതിർക്കുന്നില്ലെന്നും എന്നാല്‍ കോൺഗ്രസിന്റെ സ്വകാര്യവത്കരണ നയത്തിന് ഒരു യുക്തിയുണ്ടായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ നയം രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കുന്നതിന് കാരണമാകുമെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

ലോകത്തെ ഏറ്റവും വലിയ ആണവ ശക്തിയായി മാറാൻ ചൈനയുടെ ശ്രമം: നഷ്ടമായത് 1.94 ലക്ഷം ജീവൻ, റിപ്പോര്‍ട്ട് പുറത്ത്

അതേസമയം നിയമാനുസൃതമായ കൊള്ള എന്നും സംഘടിതമായ കവര്‍ച്ച എന്നുമാണ് കേന്ദ്രസർക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചത്. എന്നാൽ പൂര്‍ണമായും വിറ്റഴിക്കുകയല്ലെന്നും ഉടസ്ഥാവകാശം കേന്ദ്രസർക്കാരിന് തന്നെയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button