KeralaLatest NewsNewsIndia

ഐഎസ്സിനേക്കാള്‍ ഭീകരനാണ് വാരിയംകുന്നൻ, സംഘിപ്പട്ടം ചാര്‍ത്തപ്പെടുമെന്ന് കരുതി മിണ്ടാതിരിക്കാൻ കഴിയില്ല: എ.പി അഹമ്മദ്

കോഴിക്കോട്: മലബാർ കലാപവുമായി ബന്ധപ്പെട്ട ചർച്ചകളും വാദപ്രതിവാദങ്ങളും സോഷ്യൽ മീഡിയകളിൽ നിറയുകയാണ്. മലബാർ കലാപം അടിസ്ഥാനമാക്കി രാഷ്ട്രീയ നേതാക്കൾ മുൻപ് നടത്തിയ പരാമർശങ്ങളും സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്. അത്തരത്തിലൊന്നാണ് സിപിഐ അനുകൂല സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദിന്റെ പഴയ പ്രതികരണം. ഐഎസ്സിനേക്കാള്‍ ഭീകരനാണ് വാരിയംകുന്നനെന്നും മലബാറിലെ ലഹളകള്‍ക്ക് പിന്നില്‍ മതപരമായ കാരണങ്ങള്‍ മാത്രമായിരുന്നുവെന്നും എ.പി. അഹമ്മദ് മുൻപ് ‘ദ ഹിന്ദുസ്ഥാന്‍ ഡോട്ട് ഇന്‍’ എന്ന പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

Also Read:സ്പീക്കർ പദവിയെന്നാൽ സന്യാസിയായിരിക്കലല്ല: പൊതുവിഷയങ്ങളിൽ നിലപാട് പറയുമെന്ന് എം.ബി രാജേഷ്

മാപ്പിള ലഹളയെക്കുറിച്ച് യുവകലാസാഹിതി സംഘടിപ്പിച്ച വെബിനാറില്‍ എ.പി.അഹമ്മദ് മുൻപ് നടത്തിയ പ്രസംഗം നേരത്തെ വിവാദമായിരുന്നു. മലബാറില്‍ 19-ാം നൂറ്റാണ്ടില്‍ അമ്പതിലധികം കലാപങ്ങള്‍ നടന്നിരുന്നുവെന്നും അതിലൊന്നുപോലും കര്‍ഷക സമരമോ സ്വാതന്ത്ര്യസമരമോ ആയിരുന്നില്ല എന്നും വെളിപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇസ്ലാമിക യുദ്ധങ്ങളായിരുന്നു എല്ലാം എന്ന് വ്യക്തമാക്കിയ അദ്ദേഹം ആര്‍.എസ്.എസ്സിനോ ഹിന്ദുത്വത്തിനോ ഗുണകരമാകുമെന്ന് കരുതി എന്തെങ്കിലും നിലപാടെടുത്താല്‍ സംഘിപട്ടം ചാര്‍ത്തപ്പെടുമെന്ന് കരുതി ചരിത്രത്തെക്കുറിച്ചും വര്‍ത്തമാനത്തെക്കുറിച്ചും യഥാര്‍ത്ഥ വസ്തുതകള്‍ പറയാതിരിക്കാനാകില്ല എന്നും പറഞ്ഞു. മലബാർ മാപ്പിള ലഹളയെകുറിച്ചു ഒരു ഇടതുപക്ഷക്കാരൻ കൂടെയായ അഹമ്മദിന്റെ പ്രസംഗം അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മലബാർ കലാപവും വാരിയംകുന്നന്റെ ‘സ്വാതന്ത്ര്യ സമര സേനാനി പദവിയും’യും വീണ്ടും ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ അഹമ്മദിന്റെ പഴയ പ്രസംഗം വീണ്ടും വൈറലാകുന്നു.

Also Read:നാടാർ സംവരണം സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ്: സർക്കാർ അപ്പീൽ തിരിച്ചയച്ച് ഹൈക്കോടതി

അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ, ‘ഇതിൽ ആർ എസ് എസിനു യാതൊരു റോളുമില്ല. അവരന്നില്ല. മലബാർ കലാപത്തെ കുറിച്ച് ഒരു ചർച്ച നടക്കുമ്പോൾ എന്തൊക്കെയാണ് അന്ന് സംഭവിച്ചതെന്ന് പഴയ കാരണവർമാർക്ക് നന്നായിട്ട് അറിയാം. മലബാറിൽ വലിയ തോതിലുള്ള അതിക്രമങ്ങൾ നടന്നിട്ടുണ്ട്. ഹിന്ദുക്കൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അക്കാലത്തെ മാപ്പിളമാർ തന്നെ സത്യസന്ധമായിട്ട് പറയും. മലബാർ കലാപം തുടക്കത്തിൽ തന്നെ, വാരിയംകുന്നന്റെ കൈയ്യിൽ നേതൃത്വം വന്നതോട് കൂടി ആളെ റിക്രൂട്ട് ചെയ്ത് സൈന്യം ഉണ്ടാക്കി വലിയ പടയുണ്ടാക്കി, ആയുധങ്ങൾ ശേഖരിച്ച്, പട്ടാളം ഉണ്ടാക്കാനായിരുന്നു തീരുമാനം. അത് എല്ലാ ചരിത്ര രേഖകളിലും ഉണ്ട്. ഹിന്ദുക്കൾക്ക് വേണ്ടി അന്ന് ക്യാംപുകൾ തുറന്നിരുന്നു. അത് മഹാത്മാഗാന്ധിയും അംബേദ്കറും എഴുതിയിട്ടുണ്ട്. ഇത് അക്രമമാർഗ്ഗത്തിലേക്ക് കൊണ്ടുപോയത് വാരിയംകുന്നൻ ആണ്.

ഇന്ത്യയിൽ സമാധാനപരമായി നടന്നിരുന്ന ദേശീയപ്രസ്ഥാനത്തിനെ സായുധമാക്കി മാറ്റിയത് വാരിയംകുന്നൻ ആണ്. ബ്രിട്ടീഷുകാരെ ഓടിക്കണം എന്ന കാര്യത്തിൽ വാരിയംകുന്നന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നില്ല. ബ്രിട്ടീഷുകാർ പോയിക്കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. ആദ്യം മുതൽക്ക് തന്നെ വാരിയംകുന്നനും കൂട്ടർക്കും വേണ്ടിയിരുന്നത് മലബാറിൽ കിട്ടിയിടത്തോളം സ്ഥലം പിടിച്ചടക്കി, ബ്രിട്ടനെ വെല്ലുവിളിച്ച് ഇസ്‌ലാമിക സാമ്രാജ്യം ഉണ്ടാക്കുക എന്നതായിരുന്നു. മലബാറിൽ ഒരു ഖിലാഫത്ത് സ്ഥാപിക്കലായിരുന്നു ലക്ഷ്യം. അതിന്റെ രേഖകളുമുണ്ട്. ഇന്ത്യയിൽ ഒരു ചെറിയ പ്രദേശത്ത് പോലും ഇസ്‌ലാമിക സാമ്രാജ്യം ഉണ്ടാകരുത് എന്നല്ലേ മതേതരവാദികൾ പറയേണ്ടത്?. ഇതാണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം’, അഹമ്മദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button