Kallanum Bhagavathiyum
CricketLatest NewsNewsSports

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് ലീഡ്സിൽ: ടീമിൽ മാറ്റങ്ങളുണ്ടാകില്ലെന്ന് കോഹ്ലി

ലീഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് ലീഡ്സിൽ ആരംഭിക്കും. ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് മത്സരം. ലോർഡ്സിലെ ആവേശ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുക. നായകൻ ജോ റൂട്ടിന്റെ ഹോം ഗ്രൗണ്ടിൽ തിരിച്ചടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാകും ഇംഗ്ലണ്ട് ഇന്ത്യയെ നേരിടാനൊരുങ്ങുന്നത്. ടീമിൽ മാറ്റങ്ങളുണ്ടാകില്ലെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി വ്യക്തമാക്കി.

താരങ്ങൾക്ക് പരിക്കേറ്റില്ലെങ്കിൽ ടീമിൽ മാറ്റംവരുത്തേണ്ട ഒരു കാര്യവുമില്ല. വിജയിച്ച ഒരു സംഘത്തെ പൊളിച്ചുപണിത് അസ്വസ്ഥത സൃഷ്ടിക്കേണ്ടതില്ല. പ്രത്യേകിച്ച് രണ്ടാം ടെസ്റ്റിൽ അസാധാരണ ജയം നേടിയ സാഹചര്യത്തിൽ. വിജയിച്ച ടീമിലെ കളിക്കാർ കളത്തിലിറങ്ങാനുള്ള ആകാംക്ഷയിലായിരിക്കുമെന്നും കോഹ്ലി പറഞ്ഞു.

‘അശ്വിന്റെ കാര്യം പറഞ്ഞാൽ, പിച്ചിന്റെ സ്വഭാവം പരിഗണിക്കണം. ആദ്യ രണ്ട് ടെസ്റ്റിലും പിച്ചിന്റെ സ്വഭാവം അത്ഭുതപ്പെടുത്തി. ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലായിരുന്നത്. പന്ത്രണ്ടംഗ ടീമാണ് തെരഞ്ഞെടുത്തിയിരിക്കുന്നത്. ഒന്നാം ദിവസത്തെ സാഹചര്യങ്ങൾക്ക് അനുസൃതമായിരിക്കും ഫൈനൽ ഇലവൻ’ കോഹ്ലി പറഞ്ഞു.

Read Also:- ക്രിസ്റ്റ്യാനോ യുവന്റസ് വിടാനൊരുങ്ങുന്നു: നീക്കം സിറ്റിയിലേക്ക്

ഇന്ത്യൻ ടീം: രോഹിത് ശർമ, കെഎൽ രാഹുൽ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിൻക്യ രഹാനെ, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഇശാന്ത് ശർമ, രവീന്ദ്ര ജഡേജ/ആർ അശ്വിൻ.

shortlink

Related Articles

Post Your Comments


Back to top button