Kallanum Bhagavathiyum
Latest NewsFootballNewsSports

ക്രിസ്റ്റ്യാനോ യുവന്റസ് വിടാനൊരുങ്ങുന്നു: നീക്കം സിറ്റിയിലേക്ക്

സിറ്റിയിലെ പോർച്ചുഗീസ് താരങ്ങളുമായി റൊണാൾഡോ സംസാരിച്ചതായി റിപ്പോർട്ട്

റോം: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറാനാണ് താല്പര്യമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറ്റിയുടെ പോർച്ചുഗീസ് താരങ്ങളായ ബെർണാർഡോ സിൽവ, റൂബൻ ഡയസ് തുടങ്ങിയവരുമായി റൊണാൾഡോ സംസാരിച്ചിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇറ്റാലിയൻ ലീഗിലെ ആദ്യ മത്സരത്തിൽ ആദ്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിൽ ക്രിസ്റ്റ്യാനോ അതൃപ്തനാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 36കാരനായ ക്രിസ്റ്റ്യാനോയുടെ യുവന്റസുമായുള്ള കരാർ ഈ സീസണോടെ അവസാനിക്കും. നേരത്തെ പിഎസ്ജിയുമായി ബന്ധപ്പെട്ടും റൊണാൾഡോയുടെ പേര് നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടായില്ല. റയലിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ വാരം റൊണാൾഡോ നിഷേധിച്ചിരുന്നു.

Read Also:- രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ബീറ്റ്റൂട്ട് ജ്യൂസ്

‘റയലിൽ എന്റെ കഥ എഴുതിക്കഴിഞ്ഞതാണ്. അത് വാക്കുകളിലും കണക്കുകളിലും കിരീടങ്ങളിലുമെല്ലാം രേഖപ്പെടുത്തിയ ചരിത്രമാണ്. വേണ്ടവർക്ക് അത് സാന്റിയാഗോ ബെർണാബ്യുവിലെ റയൽ മ്യൂസിയത്തിൽ ചെന്നാൽ കാണാം. അതുപോലെ ഓരോ റയൽ ആരാധകന്റെ മനസിലും അതുണ്ട്. നേട്ടങ്ങളെക്കാളുപരി റയലിലുണ്ടായിരുന്ന ഒമ്പത് വർഷം പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് ഞങ്ങൾ കഴിഞ്ഞത്. ആ സ്നേഹവും ആദരവും എനിക്കിപ്പോഴും ലഭിക്കുന്നുണ്ട്. അതിലെനിക്ക് സന്തോഷവുമുണ്ട്’ റൊണാൾഡോ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button