Latest NewsNewsIndia

താലിബാന്റെ മയക്കുമരുന്ന് വിപണികളില്‍ കേരളം , ലക്ഷ്യം വേറെ : മുന്നറിയിപ്പുമായി ഐബി-എന്‍സിബി

കാബൂള്‍ : താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുത്തതോടെ മയക്കുമരുന്ന് വിപണി കൂടുതല്‍ ശക്തമാക്കുമെന്ന് മുന്നറിയിപ്പ്. മയക്കുമരുന്ന് വിപണികളില്‍ കേരളം താലിബാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് ഐബി – എന്‍സിബി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മയക്കുമരുന്ന് കടത്താണ് താലിബാന്റെ പ്രധാന വരുമാനം . മയക്കുമരുന്ന് കടത്തിലൂടെ താലിബാന്‍ സമ്പാദിക്കുന്നത് 416 മില്യണാണ്. എന്‍സിബി നേരത്തെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ ഹാഷിഷ് എത്തിച്ചത് അഫ്ഗാന്‍ കേന്ദ്രമായ ഹഖാനി നെറ്റ് വര്‍ക്കാണെന്നും കണ്ടെത്തിയിരുന്നു.

Read Also : അഫ്ഗാനിലെ ഇന്ത്യന്‍ മിഷന്റെ ഓഫീസിൽ ആക്രമണം, അക്രമികള്‍ പാകിസ്ഥാനികളെന്ന് സംശയം

പൊടി രൂപത്തിലുള്ള മീഥെയില്‍ ഡയോക്സി മെത്താഫിറ്റമിന്‍ എന്ന മയക്കുമരുന്ന് തയ്യാറാക്കുന്നത് അഫേഡ്ര എന്ന ചെടിയില്‍ നിന്നാണ്. ഇത് തയ്യാറാക്കാന്‍ വേണ്ടി പ്രത്യേകം സജ്ജമാക്കിയ ലാബുകള്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട്.

അഫ്ഗാനില്‍ നിന്ന് താലിബാന്‍ കേന്ദ്രങ്ങളെത്തിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഇവിടത്തെ ലാബുകളില്‍ അതി മാരക മയക്കുമരുന്നാക്കാനുള്ള എല്ലാ അവസരങ്ങളും ഒരുങ്ങുകയാണ്. അഫ്ഗാന്‍ സര്‍ക്കാരിനെ താഴെയിറക്കി താലിബാന്‍ ഭീകരവാദികള്‍ അവിടെ വീണ്ടും ഭരണത്തിലെത്തുമ്പോള്‍ മയക്കുമരുന്ന് വില്‍പ്പന തന്നെയാകും താലിബാന്‍ വരുമാന മാര്‍ഗ്ഗമായി സ്വീകരിക്കുകയെന്നാണ് ഇപ്പോഴുള്ള നിഗമനം. അങ്ങനെയെങ്കില്‍ പ്രധാനലക്ഷ്യം കേരളം തന്നെയായിരിക്കും. കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വന്‍തോതില്‍ മയക്കുമരുന്ന് എത്തിയേക്കുമെന്ന മുന്നറിയിപ്പാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും, ഇന്റലിജന്‍സ് ബ്യൂറോയുമെല്ലാം ഇപ്പോള്‍ നല്‍കുന്നത്.

കേരളത്തില്‍ പിടിയിലായ പല മയക്കുമരുന്ന് സംഘങ്ങള്‍ക്കുമുള്ള അഫ്ഗാന്‍ ബന്ധം വളരെയധികം ആശങ്ക ഉണര്‍ത്തുന്നതാണെന്നും ഐബി മുന്നറിയിപ്പ് തരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button