Latest NewsIndiaInternational

‘അഫ്ഗാനിസ്ഥാൻ മോദിക്കുള്ള മുന്നറിയിപ്പ്, പഞ്ചാബിനെ ഇന്ത്യയിൽ നിന്ന് മോചിപ്പിക്കാൻ താലിബാന്റെ സഹായം തേടും’: ഖാലിസ്ഥാൻ

റഫറണ്ടത്തിനായുള്ള വോട്ടിംഗ് നിർത്താൻ ഇന്ത്യൻ സർക്കാർ ശ്രമിച്ചാൽ, 'ഡൽഹിയുടെ പതനം ഉണ്ടാവുന്നതും കാണാം എന്ന് ഇയാൾ പറഞ്ഞു.

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പും ഭീഷണിയുമായി നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് (ഖാലിസ്ഥാൻ).  സംഘടനയുടെ മുഖമായ ഗുർപത്വന്ത് സിംഗ് പന്നു പുറത്തു വിട്ട വീഡിയോയിൽ തങ്ങളുടെ സംഘടന ഇന്ത്യയിൽ നിന്ന് പഞ്ചാബിനെ മോചിപ്പിക്കാൻ താലിബാനോട് സഹായം തേടുമെന്ന് പ്രഖ്യാപിച്ചു. 1984 മുതൽ ഇന്ത്യയിൽ നിന്ന് പഞ്ചാബിനെ മോചിപ്പിക്കാൻ സിഖുകാർ ശ്രമിക്കുന്നുണ്ട്.

ഇത്തരത്തിൽ പൊതുജനങ്ങളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ‘അഫ്ഗാനിസ്ഥാൻ താലിബാൻ ഏറ്റെടുത്തതിലൂടെ’ ഇന്ത്യയ്ക്കുള്ള ഒരു സന്ദേശമാണെന്ന് വീഡിയോയിൽ പന്നു അവകാശപ്പെട്ടു. 2022 ൽ പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്റെ സംഘടന റഫറണ്ടം വോട്ടിംഗ് നടത്തുമെന്ന് പന്നു പറഞ്ഞു. റഫറണ്ടത്തിനായുള്ള വോട്ടിംഗ് നിർത്താൻ ഇന്ത്യൻ സർക്കാർ ശ്രമിച്ചാൽ, ‘ഡൽഹിയുടെ പതനം ഉണ്ടാവുന്നതും കാണാം എന്ന് ഇയാൾ പറഞ്ഞു.

താലിബാനെപ്പോലെ സർക്കാരിനെതിരെ പോരാടാൻ തയ്യാറാകണമെന്ന് പന്നു സിഖുകാരോട് ആവശ്യപ്പെട്ടു. വൈരുദ്ധ്യമുള്ള പഞ്ചാബിന് സമാധാനപരമായ പരിഹാരം ആണ് എസ്എഫ്ജെ ആഗ്രഹിക്കുന്നതെന്നും നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം റഫറണ്ടം വോട്ടെടുപ്പ് നടത്തുമെന്നും ഇയാൾ പറഞ്ഞു. വീഡിയോയിലുടനീളം, പശ്ചാത്തലത്തിൽ ഇടിമിന്നലിന്റെയും മിന്നലിന്റെയും ശബ്ദം ചേർത്ത്, സ്ക്രീനിൽ ഇടയ്ക്കിടെ മിന്നൽപ്പിണരുകൾ കൂട്ടിച്ചേർത്ത്, എഡിറ്റിംഗിനൊപ്പം ഭീഷണികൾ ഗൗരവമുള്ളതാക്കാൻ പന്നു പരമാവധി ശ്രമിച്ചു.

സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഹോസ്റ്റുചെയ്യുന്നതിൽ നിന്ന് പ്രധാനമന്ത്രി മോദിയെയും മുഖ്യമന്ത്രിമാരെയും മറ്റ് നേതാക്കളെയും തടയുന്ന ആർക്കും കാഷ് റിവാർഡ് നൽകാമെന്ന് എസ്എഫ്ജെ പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ഖാലിസ്ഥാൻ പതാക ഉയർത്തുന്നവർക്ക് ജനുവരിയിൽ സമാനമായ ക്യാഷ് റിവാർഡ് ഇയാൾ പ്രഖ്യാപിച്ചിരുന്നു.എന്നാൽ ഇത്തവണ അദ്ദേഹത്തിന്റെ അഭിലാഷ പദ്ധതികൾ ‘കർഷക’ സമരക്കാർക്ക് പോലും നടത്താനായില്ല. സ്വാതന്ത്ര്യദിനാഘോഷങ്ങൾ ശ്രദ്ധേയമായ ഒരു സംഭവവുമില്ലാതെ സുഗമമായി നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button