Latest NewsKeralaIndia

ഇരട്ട ജീവപര്യന്തം അനുഭവിച്ച സവർക്കർ നൽകിയത് നിയമപ്രകാരമുള്ള ദയാഹർജി, അത് ഷൂ നക്കൽ അല്ലെന്നറിയാൻ സ്‌കൂളിൽ പോകണം

'എന്നെ വെടി വച്ചു കൊല്ലരുതെ... മരിച്ച എന്നെക്കാൾ നിങ്ങൾക്ക് ഗുണം ജീവിച്ചിരിക്കുന്ന എന്നെക്കൊണ്ടാണ്' . എന്നു പറഞ്ഞ് ബൊളീവിയൻ - അമേരിക്കൻ പട്ടാളത്തിന്റെ കാലു പിടിച്ച് കരഞ്ഞ ഛേഗുവേര പറഞ്ഞ 'ആ ഗുണം' ആണ് സവർക്കർക്ക് ഇല്ല എന്നു ബ്രിട്ടൻ തന്നെ സർട്ടിഫൈ ചെയ്തത്.'

കൊച്ചി: കമ്മ്യൂണിസ്റ്റ് – ജിഹാദി നെക്‌സസ് പ്ലാൻ ചെയ്ത് മെനഞ്ഞെടുത്തതാണ് സവർക്കരുടെ ജാമ്യ ഹർജി കള്ളക്കഥയെന്ന് വ്യക്തമാക്കി യുവാവിന്റെ വൈറൽ പോസ്റ്റ്. വിശ്വയുടെ പോസ്റ്റ് ആണ് വാട്സാപ്പിലും മറ്റും വൈറലാകുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

വീര വിനായക് സവർക്കറുടെ ദയാഹർജിയും ഭഗത് സിംഗിന്റെ ഗുരുവും – Clemency Petition

കള്ളം പറയുന്നതിൽ കോമ്മ്യൂണിസ്റ്റ്കാരോളം തന്നെ മിടുക്കർ ആണ് സുഡാപികളും.
ഒരാൾ ചരിത്രം സ്വയം വളച്ചൊടിച്ചു പഠിച്ചവർ ആണെങ്കിൽ മറുപക്ഷം അത് എന്താണ് എന്ന് പോലും അറിയാത്തവർ ആണ്.

ഏകദേശം എണ്‍പതിനായിരത്തോളംപേരെ ബ്രിട്ടീഷുകാര്‍ ആന്തമാന്‍ ജയിലില്‍ അടച്ചു എന്നാണ് സ്ഥിതീകരിക്കാത്ത കണക്ക്. അതിൽ അപൂര്‍വം പേരെ ജീവനോടെ തിരികെ പുറത്തു വന്നിട്ടുള്ളൂ. അങ്ങനെ വരാൻ ഉള്ള ഏക മാർഗ്ഗം ‘പൊതു മാപ്പ്’ അല്ലെങ്കിൽ ‘ദയാഹർജി’ ആണ്.

ഇരട്ട ജീവപര്യന്തം ആയിരുന്നു സവർക്കറിന് ബ്രിട്ടീഷ് ഭരണകൂടം വിധിച്ച ശിക്ഷ. എന്റെ അറിവിൽ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച ഒരു സ്വാതന്ത്ര്യ സമര പോരാളിയും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഇല്ല. സവർക്കർ അല്ലാതെ.

സവർക്കർ ജയിലിലായ ശേഷവും ആൻഡമാനിൽ നിന്നും പൊതുമാപ്പ് നൽകി തടവുകാരെ കൂട്ടത്തോടെ വിട്ടിട്ടുണ്ട്. 1919 ഡിസംബറിൽ എല്ലാ തടവുകാരെയും വിട്ടയക്കാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. അന്ന് വിട്ടയക്കേണ്ട കുറ്റവാളികളുടെ ലിസ്റ്റ് അംഗീകാരത്തിന് വേണ്ടി ബോംബെ ഗവണ്മെൻറിന് അയച്ചു കൊടുത്തു. ആ കത്തിനു മറുപടിയായി ബോംബെ ഗവണ്മെന്റ് പറഞ്ഞത് ബാക്കി ആരെയും വിട്ടയക്കുന്നതിനു ബ്രിട്ടീഷ്‌ സർക്കാരിന് യാതൊരു വിരോധവും ഇല്ല പക്ഷെ “അപകടകാരികളായ സവർക്കർ സഹോദരങ്ങളെ വിട്ടയക്കരുത്” എന്നാണ്.

ദയാഹർജി അല്ലെങ്കിൽ Clemency Petition :

വളരെ അധികം പ്ലാൻ ചെയ്തു മെനഞ്ഞ വൃത്തികെട്ട ഡീഗ്രേഡിങ് തന്ത്രമാണ് കമ്മ്യൂണിസ്റ്റ് – ജിഹാദി നെക്‌സസ് നടപ്പിലാക്കിയ സവർക്കരുടെ ജാമ്യ ഹർജി കള്ളക്കഥ.

സവർക്കരോടൊപ്പം ആന്തമാനിൽ തടവിൽ കഴിഞ്ഞ ആളാണ് ശ്രീ സചീന്ദ്ര നാഥ് സന്യാൽ. സാക്ഷാൽ ഭഗത് സിങ്ങിന്റെ സംഘടനയായിരുന്ന ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ സ്ഥാപകനായിരുന്നു സചീന്ദ്ര നാഥ് സന്യാൽ. ആന്തമാനിൽ നിന്നു പുറത്തേക്ക് എത്താൻ ഉള്ള ഒരേ ഒരു വഴി ആയ ദയാഹർജി നൽകി മോചിതനാകുകയും ചെയ്ത ആളുമാണ് സന്യാൽ. സന്യാൽ തന്റെ ”ബന്ദി ജീവൻ’ എന്ന പുസ്തകത്തിലെ 226 ആം പേജിൽ പറയുന്നു.

‘ഞാൻ വാഗ്ദാനം ചെയ്ത അതേ സഹകരണം തന്നെയാണ് സവർക്കറും നൽകിയത് , പക്ഷെ എന്റെ ഹർജി സ്വീകരിക്കുകയും സവർക്കറുടെതു തള്ളുകയും ചെയ്തത് എന്തുകൊണ്ട് എന്നറിയില്ല. ഒരു പക്ഷെ സവർക്കറെ പുറത്തുവിട്ടാൽ മഹാരാഷ്ട്രയിൽ വിപ്ലവം വീണ്ടും ആളിപ്പടരും എന്ന് സർക്കാർ ചിന്തിക്കുന്നുണ്ടാവും.’

ഇന്നും തൂക്കിലേറ്റുന്നത് തടയാൻ നമ്മൾ ഇന്ത്യൻ രാഷ്ട്രപതിക്ക് കൊടുക്കുന്നത് ദയാഹർജി തന്നെയാണ്. എന്നു പറഞ്ഞു അയാൾ നിലവിൽ ബിജെപി/കോണ്ഗ്രസ്സ് സർക്കാരിന്റെ കാൽ പിടിച്ചു തടവിൽ നിന്നു പുറത്തു വന്നു എന്ന് ആരും പറയാറില്ല. കാരണം തടവിൽ തൂക്കിലേറ്റാൻ വിധിക്കപ്പെട്ട കുറ്റവാളിക്ക് ലഭിക്കുന്ന നിയമപരമായ ഒരു സംവിധാനം ആണ് ദയാഹർജി എന്നത്.

ആന്തമാനിൽ ബ്രിട്ടീഷ് ഭരണകാലത്തും ഈ ദയാഹർജിയും വിട്ടയക്കലും ഒക്കെ മുറപോലെ നടക്കുന്നുണ്ടായിരുന്നു, പക്ഷെ എല്ലാം ബാധകമല്ലാത്തത് സവർക്കർ സഹോദരങ്ങൾക്ക് മാത്രമായിരുന്നു. ദയയുടെ ഒരു കണിക പോലും ബാക്കി ഇല്ലാതെ ശിക്ഷ ഏറ്റ്‌ വാങ്ങിയ സ്വാതന്ത്ര്യ സമര ആയിരുന്നു സവർക്കർ. ആന്തമാനിൽ, പൂനെ ഏർവാദ ജയിലിൽ, വീട്ടു തടങ്കൽ എല്ലാം കൂടി 27 വർഷം തടവ് ലഭിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ഒരാളെ നിങ്ങൾക്ക് പറയാമോ ? ഉണ്ടാവില്ല. വീര സവർക്കാർ അല്ലാതെ.

സവർക്കറിന്റെ ദയാഹർജിയെ കുറിച്ചു വൈസ്രോയി ആയിരുന്ന അന്നത്തെ ഹോം മിനിസ്റ്റർ കാർഡോക് പറഞ്ഞ വരികൾ ആണ് ചരിത്രകാരൻ നൂറാണി ഉൾപ്പെടെ ഉള്ളവർ പലയിടത്തും എടുത്തു പറഞ്ഞിട്ടുള്ളത്. ആ വാചകം താഴെ :

‘Savarkar’s petition is one of mercy. He cannot be said to express any regret or repentance ‘

അതായത് ബ്രിട്ടന്റെ കണ്ണിൽ പോലും സവർക്കർ ദയാഹർജി കൊടുത്തെങ്കിലും അയാൾക്ക് ചെയ്ത കാര്യങ്ങളിൽ ഒരൽപം പോലും പശ്ചാത്താപമോ സങ്കടമോ ഇല്ല എന്ന് അവർക്കും അറിയാം എന്ന്. സവർക്കർ തടവുകാരന് ലഭിക്കുന്ന നിയമ പരിരക്ഷ എന്ന നിലക്ക് നൽകിയ ദയാഹർജികളെ കുറിച്ച് ബ്രിട്ടീഷുകാരൻ വൈസ്രോയി തന്നെ പറഞ്ഞതാണ്. അങ്ങേർക്ക് ഈ ചെയ്‌ത കുറ്റങ്ങളിൽ ഒരു പശ്ചാത്താപമോ സങ്കടമോ ഇല്ല എന്ന്. നിയമം ഇങ്ങനെ ആയത് കൊണ്ട് അതിന്റെ വഴിക്ക് അപേക്ഷ മുറ പോലെ കൊടുക്കുന്നു എന്നു മാത്രം. അല്ലാതെ ഇരട്ട ജീവപര്യന്തം ലഭിച്ച ഏക ഇന്ത്യൻ കുറ്റവാളി എന്ത് മാപ്പ് പറയാൻ ? ഇനി പറഞ്ഞാൽ തന്നെ ‘വിപ്ലവകാരികളുടെ രാജകുമാരൻ’ എന്നു വിളിക്കുന്ന സവർക്കറെ വിശ്വസിക്കാൻ തക്ക വിഡ്ഢികൾ ആണോ ബ്രിട്ടഷുകാർ. ?

എന്നിട്ട് ആന്തമാനിലെ തടവറയിൽ നിന്ന് നിയമം മൂലം നൽകപ്പെട്ട സവർക്കറിന്റെ ദയാഹർജികൾക്കൊക്കെ എന്ത് സംഭവിച്ചു ? . ഒന്നൊഴിയാതെ ആ ദയാഹർജികൾ മുഴുവൻ തള്ളപ്പെട്ടു എന്ന് മാത്രമല്ല. മുഴുവൻ തടവുകാർക്കും ബ്രിട്ടൻ അനുവദിച്ച ‘രാജകീയ പൊതുമാപ്പ്’ സവർക്കർ സഹോദരങ്ങൾക്ക് മാത്രം കൊടുക്കേണ്ടാ എന്ന് തീരുമാനിച്ചത് ബ്രിട്ടീഷ് സർക്കാർ ആണ്. ഭയമായിരുന്നു സവർക്കറെ. ഒടുവിൽ സവർക്കർ നൽകിയ ദയാഹർജിയിൽ തന്നെ എന്നെ വിടേണ്ട, ജ്യേഷ്ഠനായ ഗണേഷ് സവർക്കറെ എങ്കിലും വിടണം എന്ന് ആവശ്യപ്പെട്ടതിന് ബ്രിട്ടീഷ് ഭരണകൂടം നൽകിയ മറുപടിയുടെ ആ വരികളിൽ തന്നെ വായിക്കൂ..

‘സവർക്കർ സഹോദരന്മാരെ വിട്ടയക്കേണ്ടാ എന്ന മുൻതീരുമാനത്തിൽ സർക്കാർ ഉറച്ചു നിൽക്കുന്നു. ബംഗാൾ സർക്കാർ വിട്ടയച്ച ബരീന്ദ്ര നാഥ് ഘോഷിനെ പോലുള്ളവരുടെ പ്രവർത്തികളുടെ വെളിച്ചത്തിൽ സവർക്കറെ പോലുള്ള ‘ക്രിമിനലുകളെ’ വിട്ടയക്കുന്നതിൽ ഒരു ഗുണവും ഇല്ല എന്ന് ഗവണ്മെന്റ് വിശ്വസിക്കുന്നു’
— Government of Bombay 19th June 1920 —

അതായത് സവർക്കറെ വിട്ടയച്ചാൽ, അയാളുടെ തീപാറുന്ന പ്രസംഗങ്ങൾ കേട്ടാൽ ആ ഗ്രാമത്തിൽ അന്ന് ബ്രിട്ടീഷുകാർക്ക് എതിരെ കലാപം നടക്കും എന്നു ബ്രിട്ടന്റെ ഇന്ത്യൻ സർക്കാരിന് നല്ല ധാരണ ഉണ്ടായിരുന്നു. ഇനി ബ്രിട്ടൻ മുകളിൽ പറഞ്ഞ, സവർക്കർക്ക് ഇല്ലാത്ത ‘ ആ ഗുണം’ എന്താണ് എന്ന് മനസിലാക്കാൻ വേറെ ഒരു ഉദാഹരണം പറഞ്ഞു നിർത്താം.

‘Do not shoot! I am Che Guevara and worth more to you alive than dead,’ he said as U.S.-trained Bolivian forces closed in.

‘എന്നെ വെടി വച്ചു കൊല്ലരുതെ…
മരിച്ച എന്നെക്കാൾ നിങ്ങൾക്ക് ഗുണം ജീവിച്ചിരിക്കുന്ന എന്നെക്കൊണ്ടാണ്’ .
എന്നു പറഞ്ഞ് ബൊളീവിയൻ – അമേരിക്കൻ പട്ടാളത്തിന്റെ കാലു പിടിച്ച് കരഞ്ഞ ഛേഗുവേര പറഞ്ഞ ‘ആ ഗുണം’ ആണ് സവർക്കർക്ക് ഇല്ല എന്നു ബ്രിട്ടൻ തന്നെ സർട്ടിഫൈ ചെയ്തത്. അതില്പരം എന്ത് തെളിവ് ആണ് വേണ്ടത്. വീര വിനായക ദാമോദർ സവർക്കർ, മരണം വരെ അങ്ങനെ തന്നെ ഒരാൾക്കും കീഴപ്പെടാതെ ജീവിച്ച ആളാണ് അദ്ദേഹം.

നിയമപ്രകാരം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 72 പ്രകാരം ഇന്ത്യൻ രാഷ്ട്രപതിക്ക് നൽകുന്ന അപേക്ഷക്ക് ദയാഹർജി – clemency petition – mercy petition എന്നു തന്നെയാണ് ഇന്നും പറയുന്നത്. അല്ലാതെ ബിജെപിയുടെ രാഷ്ട്രപതിയുടെ കാൽ പിടിച്ചു കരഞ്ഞു, കാൽ നക്കി എന്നൊന്നും ആരും പറയാറില്ല ബോധമില്ലാതെ കമ്മി – സുഡാപ്പികളെ. ഭരണഘടന നൽകുന്ന നിയമത്തിന്റെ പിൻബലം ഉള്ള ഒരു മാർഗ്ഗം ആണ് അത്. കോടതിയിൽ വാദിക്കും പ്രതിക്കും ഇന്ത്യൻ നിയമവ്യവസ്ഥയിൽ അവസാനത്തെ നിയമസഹായവും തേടാം. അന്നു ബ്രിട്ടഷുകാരന്റെ നിയമ വ്യവസ്ഥ ആയിരുന്നത് കൊണ്ടു അന്ന് തടവിൽ കിടക്കുന്ന കുറ്റവാളിക്ക് അനുവദിക്കപ്പെട്ട നിയമസഹായം സവർക്കറും ഉപയോഗിച്ചു എന്നു മാത്രം.

A convict can present a mercy petition to the President of India under Article 72 of the Constitution of India. Similarly, the power to grant pardon is conferred upon the Governors of States under Article 161 of the Constitution of India. ഇതിന്റെ അർത്ഥം പ്രസിഡന്റിന്റെ ഷൂ നക്കണം എന്നല്ല എന്നു മനസിലാക്കണം എങ്കിൽ സ്‌കൂളിൽ പോകണം.

#Savarkar #Andaman. #Kalapani

shortlink

Related Articles

Post Your Comments

Related Articles


Back to top button