Latest NewsNewsTechnology

ആമസോൺ എക്കോ ഷോ 8 സെക്കൻഡ് ജനറേഷൻ ഇന്ത്യയിലെത്തി

ആമസോൺ എക്കോ ഷോ 8 സെക്കൻഡ് ജനറേഷൻ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ഡിവൈസ് 2019ൽ ആരംഭിച്ച എക്കോ ഷോയുടെ ഒരു അപ്ഗ്രേഡ്ഡ് ഓപ്ഷനാണ്. സെക്കൻഡ് ജനറേഷൻ എക്കോ ഷോ 8ൽ 8 ഇഞ്ച് എച്ച് ഡി സ്ക്രീൻ, മെച്ചപ്പെടുത്തിയ 13 മെഗാപിക്സൽ ക്യാമറ, ബാലൻസ്ഡ് സൗണ്ട് ഔട്ട്പുട്ടിനായി ഡ്യൂവൽ സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയുണ്ട്.

ഈ ഡിവൈസിൽ ഒരു പുതിയ മൈക്രോഫോൺ, ക്യാമറ നിയന്ത്രണങ്ങൾ, നിങ്ങളുടെ വോയ്സ് റെക്കോർഡിങ്ങുകൾ തുടങ്ങിയവ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഡിസ്പ്ലേകളുള്ള മറ്റെല്ലാ പുതിയ ഡിവൈസുകളെയും പോലെ അലക്സാ റെക്കോർഡ് ചെയ്യുന്നുവെന്ന് തോന്നുകയാണെങ്കിൽ ക്യാമറ അടയ്ക്കുന്നതിന് ബിൽറ്റ്-ഇൻ കവറുകളുമായാണ് എക്കോ ഷോ എത്തുന്നത്.

Read Also:- എംബാപ്പെയ്‌ക്കായി വൻ ഓഫർ വാഗ്ദാനം ചെയ്ത് റയൽ: ടീമിൽ നിലനിർത്താനൊരുങ്ങി പിഎസ്ജി

20,999 രൂപയ്ക്ക് ഒരു സ്വിവൽ ഡിസ്പ്ലേയിൽ അവതരിപ്പിച്ച എക്കോ ഷോ 10ന്റെ വിലകുറഞ്ഞ ഓപ്ഷനാണ് എക്കോ ഷോ 8 സെക്കൻഡ് ജനറേഷൻ. ഇത് സിനിമകൾ, വെബ്സീരീസ് മുതലായവ കാണാൻ വളരെ അനുയോജ്യമാണ്. ആമസോൺ പ്രൈം വീഡിയോ നെറ്റ്ഫ്ലിക്സ് എന്നിവയിൽ നിങ്ങളുടെ പ്രിയപ്പെട്ട ടിവി സീരിയലുകളും സിനിമകളും കാണാൻ അലക്‌സയോട് ആവശ്യപ്പെടുകയോ അല്ലെങ്കിൽ ആമസോൺ പ്രൈം മ്യൂസിക്, ആപ്പിൾ മ്യൂസിക്, ഹംഗാമ അല്ലെങ്കിൽ ഗാന എന്നിവയിൽ നിന്ന് നിങ്ങളുടെ പ്രിയപ്പെട്ട മ്യൂസിക് പ്ലേ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button