Latest NewsNewsFootballSports

എംബാപ്പെയ്‌ക്കായി വൻ ഓഫർ വാഗ്ദാനം ചെയ്ത് റയൽ: ടീമിൽ നിലനിർത്താനൊരുങ്ങി പിഎസ്ജി

പാരീസ്: പിഎസ്ജിയുടെ ഫ്രഞ്ച് സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയ്‌ക്കായി സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് രംഗത്ത്. എംബാപ്പെയ്‌ക്കായി 160 ദശലക്ഷം യൂറോയുടെ ഓഫർ പിഎസ്ജിയ്ക്ക് മുന്നിൽ വെച്ചതായി ഫ്രഞ്ച് മാധ്യമം എൽ എക്യുപെ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, റയലിന്റെ ഓഫറിനോട് പിഎസ്ജി ഇതുവരെ പ്രതികരിച്ചിട്ടില്ല.

എംബാപ്പെയ്ക്ക് റയലിലേക്ക് പോകാൻ താല്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കരാർ തീരുന്നതു വരെ എംബാപ്പെയെ നിലനിർത്താനാണ് പിഎസ്ജി ശ്രമിക്കുന്നത്. അടുത്ത വർഷം ജൂൺ വരെയാണ് എംബാപ്പെയ്ക്ക് പിഎസ്ജിയുമായുള്ള കരാർ. കഴിഞ്ഞ സീസണിൽ പിഎസ്ജിക്കായി 42 ഗോളുകൾ നേടിയ താരമാണ് എംബാപ്പെ.

Read Also:- ഇന്ത്യൻ വനിതാ ടീമിന്റെ ഓസ്ട്രേലിയൻ പര്യടനം മാറ്റിവെക്കാൻ സാധ്യത

അതേസമയം, പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറാനാണ് താല്പര്യമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറ്റിയുടെ പോർച്ചുഗീസ് താരങ്ങളായ ബെർണാർഡോ സിൽവ, റൂബൻ ഡയസ് തുടങ്ങിയവരുമായി റൊണാൾഡോ സംസാരിച്ചിരുന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button