Latest NewsNewsFootballSports

കിലിയന്‍ എംബാപ്പെയുടെ ഷോട്ട് ദേഹത്ത് പതിച്ച് ആരാധകന് പരിക്ക്: ആശ്വസിപ്പിച്ച് താരം

ദോഹ: ഖത്തർ ലോകകപ്പ് രണ്ടാം സെമി ഫൈനലിന് മുമ്പ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഷോട്ട് ശരീരത്തിൽ തട്ടി ഗാലറിയിലുണ്ടായിരുന്ന ആരാധകന് പരിക്ക്. ഫ്രാന്‍സ്-മൊറോക്കോ സെമി മത്സരത്തിന് മുന്നെ നടന്ന പരിശീലനത്തിനിടെയാണ് എംബാപ്പെ എടുത്ത ഷോട്ട് കാണികളിലൊരാളുടെ ദേഹത്ത് തട്ടിയത്.

പരിക്കേറ്റയാളെ എംബാപ്പെ ആശ്വസിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. മത്സരത്തിന് മുന്നോടിയായി താരങ്ങള്‍ പരിശീലനത്തിനിറങ്ങിയിരുന്നു. ഇതിനിടെയാണ് എംബാപ്പെ എടുത്ത ഷോട്ട് അബദ്ധത്തില്‍ ഗാലറിയിലിരിക്കുകയായിരുന്ന കാണിയുടെ ദേഹത്തു ചെന്ന് പതിച്ചത്.

പന്ത് ആരാധകന്റെ ദേഹത്ത് തട്ടിയെന്ന് മനസ്സിലാക്കിയ എംബാപ്പെ ഉടന്‍ തന്നെ അടുത്തേക്ക് ഓടിച്ചെന്നു. അദ്ദേഹത്തെ പരിശോധിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത ശേഷമാണ് എംബാപ്പെ പരിശീലനം തുടര്‍ന്നത്.

Read Also:- തുളസി വെള്ളം കുടിക്കുന്നത് ശീലമാക്കൂ, ​ഗുണങ്ങൾ അറിയാം

ഇന്നലെ നടന്ന ലോകകപ്പ് സെമി മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സ് മൊറോക്കോയെ കീഴടക്കിയിരുന്നു. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സ് തങ്ങളുടെ തുടര്‍ച്ചയായ രണ്ടാമത്തെ ഫൈനല്‍ ഉറപ്പിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയെയാണ് നേരിടുന്നത്. ഇന്ത്യൻ സമയം രാത്രി 8.30നാണ് മത്സരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button