Latest NewsNewsSports

ആരാധകരുടെ മനം കവർന്ന് കീലിയൻ എംബാപ്പെ, ഇത്തവണ ഹാട്രിക് നേട്ടം

80-ാം മിനിറ്റിലും, 118-ാം മിനിറ്റിലും പെനാൽറ്റിയിലൂടെയാണ് എംബാപ്പെ ഗോൾ നേടിയത്

ഖത്തറിൽ ഫുട്ബോൾ ആരവങ്ങൾ മുഴങ്ങുമ്പോൾ ആരാധകരുടെ മനം കവർന്ന് ഫ്രാൻസിന്റെ ഇതിഹാസ താരം കീലിയൻ എംബാപ്പെ. ലോകകപ്പ് ഫൈനലിൽ 1966- ന് ശേഷം ഹാട്രിക് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് എംബാപ്പെ സ്വന്തമാക്കിയത്. ഫൈനൽ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഫ്രാൻസ് നിരാശരായെങ്കിലും, രണ്ടാം പകുതിയിൽ എംബാപ്പെയിലൂടെ ഫ്രാൻസ് ആത്മവിശ്വാസം തിരിച്ചുപിടിക്കുകയായിരുന്നു. നിശ്ചിത സമയത്ത് 80-ാം മിനിറ്റിലും, 81-ാം മിനിറ്റിലും, അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ 118-ാം മിനിറ്റിലുമായിരുന്നു എംബാപ്പെയുടെ ഗോളുകൾ.

80-ാം മിനിറ്റിലും, 118-ാം മിനിറ്റിലും പെനാൽറ്റിയിലൂടെയാണ് എംബാപ്പെ ഗോൾ നേടിയത്. ഫൈനൽ മത്സരം അവസാനിച്ചതോടെ, ഈ ലോകകപ്പിൽ 8 ഗോളുകളുമായി എംബാപ്പെ ഗോൾഡൻ ഷൂവിനുള്ള പോരാട്ടത്തിലും മുന്നിലെത്തി. ഫുട്ബോളിന്റെ മിശിഹായായ ലയണൽ മെസി 7 ഗോളുകളാണ് ആകെ നേടിയത്. 1966- ൽ ഇംഗ്ലണ്ടിനു വേണ്ടി പശ്ചിമ ജർമ്മനിക്കെതിരെ ഹസ്റ്റാണ് ഇതിന് മുമ്പ് ലോകകപ്പ് ഫൈനലിൽ ഹാട്രിക്ക് നേടിയത്.

Also Read: ചരിത്രം വഴിമാറി, മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കി ഫുട്ബോളിന്റെ മിശിഹ

shortlink

Related Articles

Post Your Comments

Related Articles


Back to top button