Latest NewsNewsFootballSports

ചരിത്രം വഴിമാറി, മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം സ്വന്തമാക്കി ഫുട്ബോളിന്റെ മിശിഹ

1998 മുതൽ ലോകകപ്പിൽ കണ്ടുവരുന്ന പതിവാണ് ഇത്തവണ മെസി തിരുത്തിയെഴുതിയത്

ലോകകപ്പ് ഫുട്ബോളിലെ മികച്ച കളിക്കാരനുള്ള കിരീടം സ്വന്തമാക്കി ലയണൽ മെസി. ഇത്തവണ ചരിത്രം തിരുത്തിയെഴുതിയാണ് ഗോൾഡൻ ബോൾ പുരസ്കാരം മെസി സ്വന്തമാക്കിയത്. ഈ ലോകകപ്പിൽ 7 ഗോളുകളും 4 അസിസ്റ്റുകളും നടത്തിയാണ് മെസി ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്. 2014- ലെ മികച്ച ഗോൾഡൻ ബോൾ പുരസ്കാരവും മെസിയുടെ കയ്യിൽ ഭദ്രമായിരുന്നു. 2014- ൽ ബ്രസീലിൽ നടന്ന ലോകകപ്പിൽ അർജന്റീന ഫൈനൽ മത്സരത്തിൽ ജർമ്മനിയോട് തോൽക്കുകയായിരുന്നു.

1998 മുതൽ ലോകകപ്പിൽ കണ്ടുവരുന്ന പതിവാണ് ഇത്തവണ മെസി തിരുത്തിയെഴുതിയത്. 1998 മുതലുള്ള ചരിത്രം പരിശോധിക്കുമ്പോൾ ഏറ്റവും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം കിരീടം നേടുന്ന ടീമിന് കിട്ടാക്കനിയായിരുന്നു. ഫൈനലിന്റെ ആരവങ്ങൾ ഖത്തറിൽ മുഴങ്ങുമ്പോൾ, ആരാധകരുടെ പ്രതീക്ഷ മുഴുവനും മെസിയിലും എംബാപ്പെയിലും, അന്റോയിൻ ഗ്രീസ്മാനിലുമായിരുന്നു. ഫൈനൽ മത്സരം അവസാനിക്കുമ്പോൾ ഫിഫ ലോകകപ്പിനൊപ്പം ഗോൾഡൻ ബോൾ പുരസ്കാരവും നേടിയെടുത്താണ് ലയണൽ മെസി ചരിത്രം മാറ്റിയെഴുതിയത്.

Also Read: 36 വർഷങ്ങൾക്ക് ശേഷം ലോകകപ്പിൽ മുത്തമിട്ട് അർജന്റീന

1998- ൽ ഫ്രാൻസ് കിരീടം ചൂടിയെങ്കിലും, ഫൈനലിൽ തോറ്റ ബ്രസീലിയൻ താരം ഫോർവേഡ് റൊണാൾഡോയ്ക്കായിരുന്നു ഗോൾഡൻ ബോൾ ലഭിച്ചത്. 2002- ൽ ലോകകപ്പ് ഫൈനലില്‍ കിരീടം നേടിയത് ബ്രസീലാണ്. എന്നാൽ, ഫൈനലിൽ തോറ്റ ജർമ്മനിയുടെ ഗോൾ വലയം കാത്ത ഒലിവര്‍ ഖാനായിരുന്നു ടൂര്‍ണമെന്റിലെ താരമായത്. 2006- ലെ ഫിഫ വേൾഡ് കപ്പിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയ സിദാനാണ് ഗോൾഡൻ ബോൾ നേടിയത്.

2010- ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പില്‍ നാലാമതായി ഫിനിഷ് ചെയ്ത ഉറുഗ്വായുടെ ഇതിഹാസ താരം ഡീഗോ ഫോർലാനാണ് ഗോൾഡൻ ബോൾ നേടിയത്. എന്നാൽ, 2014- ൽ അർജന്റീനയുടെ ഇതിഹാസ താരം മെസിയ്ക്കായിരുന്നു ഗോൾഡൻ ബോൾ പുരസ്ക്കാരം. 2018- ൽ റഷ്യയില്‍ ഫ്രാന്‍സിനോട് തോറ്റ ക്രൊയേഷ്യൻ താരം ലൂകാ മോഡ്രിച്ചായിരുന്നു ഗോൾഡൻ ബോൾ പുരസ്ക്കാരം നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button