KeralaLatest NewsNews

പരാതിക്കാരിയോട് അശ്ലീല സംഭാഷണം: പൊലീസുകാരനെതിരെ കേസ്

ഇതിന് ശേഷമാണ് പരാതിക്കാരിയുടെ മൊബൈലില്‍ ബിജു ജോണ്‍ വിളി തുടങ്ങിയത്

കൊല്ലം : പരാതിക്കാരിയെ മൊബൈല്‍ ഫോണില്‍ വിളിച്ച് അശ്ലീലം സംസാരിച്ച പൊലീസുകാരനെതിരെ കേസ് . കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബിജു ജോണിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഇന്ന് സസ്‌പെന്റ് ചെയ്‌തേക്കും

വീടിന് മുന്നില്‍ വെച്ച് സ്ഥിരമായി മദ്യപിച്ച് ബഹളം വെക്കുന്നവര്‍ക്കെതിരെ നാല് ദിവസം മുന്‍പ് യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് എതിര്‍ കക്ഷികളെ വിളിപ്പിച്ച് താക്കീത് നല്‍കി വിട്ടയച്ചു. ഇതിന് ശേഷമാണ് പരാതിക്കാരിയുടെ മൊബൈലില്‍ ബിജു ജോണ്‍ വിളി തുടങ്ങിയത്. ചുംബനം ചോദിച്ചതടക്കമുള്ള അശ്ലീല സംഭാഷണങ്ങള്‍ വിവരിച്ച് ഇയാള്‍ക്കെതിരെ യുവതി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി.

Read Also  :  മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രളയ ദുരിതാശ്വാസ ധനസഹായം എത്തിയത് മറ്റൊരു അക്കൗണ്ടില്‍ : വീ​ട്ട​മ്മ ദു​രി​ത​ത്തി​ല്‍

തുടര്‍ന്ന് അന്വേഷണം നടത്തി ബിജു ജോണിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അച്ചടക്ക നടപടിക്കായി റൂറല്‍ എസ്.പി കെ.ബി.രവിക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാകും സസ്‌പെന്‍ഷന്‍ ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button