KeralaLatest NewsNews

കേരളം ഐസിയുവിലാണെന്ന് ശശി തരൂര്‍ എംപി

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് കേസുകള്‍ വളരെയധികം താഴ്ന്നിട്ടും കേരളത്തില്‍ മാത്രം കൊവിഡ് കേസുകള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് എത്തി. കേരളം നിലവില്‍ ഐ.സി.യുവിലാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി പ്രതികരിച്ചു. രാജ്യത്തെ ഭൂരിപക്ഷം കൊവിഡ് കേസുകളും കേരളത്തില്‍ നിന്നാണ്. രാജ്യത്ത് രണ്ടാം തരംഗത്തിന്റെ ശക്തി കുറയുമ്പോഴും കേരളത്തില്‍ മാത്രം കേസുകളുടെ എണ്ണം കുറയുന്നില്ലെന്നും തരൂര്‍ പറഞ്ഞു.

കൊവിഡ് സൗജന്യ തുടര്‍ ചികിത്സ നിഷേധിച്ചതിനെതിരെയും കൊവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍ക്കെതിരെയും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ റോഡ് സൈഡ് ഐ.സി.യു പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഐ.സി.യുവിലാണെന്നും സംസ്ഥാനത്തിന്റെ സ്ഥിതി കാണിക്കാനുള്ള പ്രതീകാത്മക പ്രതിഷേധമാണിതെന്നും തരൂര്‍ പറഞ്ഞു. സംസ്ഥാനത്തേത് ഗൗരവമായ സാഹചര്യമാണ്, എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button