Latest NewsUAENewsInternationalGulf

ബാക്ക് ടു സ്‌കൂൾ നിയമങ്ങൾ ലംഘിക്കുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടികൾ: 250,000 ദിർഹം വരെ പിഴ

അബുദാബി: ബാക്ക് ടു സ്‌കൂൾ നിയമങ്ങൾ ലംഘിക്കുന്ന സ്‌കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്. അബുദാബിയിൽ കോവിഡ് നിയമങ്ങൾ പാലിക്കാത്ത സ്വകാര്യ സ്‌കൂളുകൾക്ക് 250,000 ദിർഹം വരെയാണ് പിഴയായി ഈടാക്കുകയെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘ഒരാള്‍ പാകിസ്ഥാനില്‍ നിന്നാണെന്ന് വെച്ച് അയാളെ കുറ്റം പറയാന്‍ ഞങ്ങളില്ല’: നീരജ് ചോപ്രയെ പിന്തുണച്ച് ബജ്‌രംഗ് പൂനിയ

പുതിയ അദ്ധ്യയന വർഷത്തിൽ വിദ്യാർത്ഥികളെ സുരക്ഷിതരായാണ് ക്ലാസുകളിലേക്ക് വരവേൽക്കുന്നതെന്ന് ഉറപ്പാക്കാൻ അബുദാബിയിലുള്ള വിവിധ സ്‌കൂളുകളിൽ അധികൃതർ പരിശോധന നടത്തി. 221 സ്‌കൂളുകളിലാണ് അധികൃതർ പരിശോധന നടത്തിയത്. ഇവയ്‌ക്കെല്ലാം അധികൃതർ എൻ ഒ സി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.

സ്‌കൂളുകൾ തുറന്ന ശേഷം നിയമങ്ങൾ പാലിച്ചില്ലെങ്കിൽ 10,000 ദിർഹം മുതൽ 250,000 ദിർഹം വരെയായിരിക്കും പിഴ ചുമത്തുക.

Read Also: ‘സംഗീതം നിരോധിക്കും, ഇസ്ലാമിൽ സംഗീതം നിരോധിച്ചിരിക്കുന്നു’: സ്ത്രീകളോട് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ താലിബാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button