Latest NewsCricketNewsSports

ശസ്ത്രക്രിയയ്ക്ക് പിന്നാലെ ക്രിസ് കെയ്ൻസിന്റെ ഇരു കാലുകളും തളർന്നു

മെൽബൺ: ഹൃദയധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ചികിത്സയിലിരിക്കുന്ന മുൻ ന്യൂസിലൻഡ് ഓൾറൗണ്ടർ ക്രിസ് കെയ്ൻസ് അപകടനില തരണം ചെയ്തു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തുവന്നത്. എന്നാൽ തന്റെ ആരാധകരെ ഏറെ ദുഃഖത്തിലാഴ്ത്തുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ചികിത്സയുടെ ഭാഗമായി ജീവൻ രക്ഷ ശസ്ത്രക്രിയയ്ക്ക് വിധേയനായ ക്രിസ് കെയ്ൻസിന്റെ ഇരു കാലുകളും തളർന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ശസ്ത്രക്രിയയ്ക്കിടെ നട്ടെല്ലിനുണ്ടായ സ്‌ട്രോക് നിമിത്തമാണ് താരത്തിന്റെ കാലുകൾ തളർന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം താരം തിരികെ വീട്ടിലെത്തിയെങ്കിലും ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് റിപ്പോർട്ടുകൾ.

മാസം ആദ്യമാണ് ഹൃദയധമനികൾ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ക്രിസ് കെയ്ൻസിനെ കാൻബറയിൽ ആശുപത്രിയിൽ എത്തിച്ചത്. ഇതിന് പിന്നാലെ നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായി. തുടർന്ന് വിദഗ്ധ ചികിത്സക്കായി സിഡ്നിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ന്യൂസിലൻഡിനായി 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും രണ്ട് ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള ക്രിസ് കെയർസ് 2006ലാണ് സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

Read Also:- കുഴിനഖത്തിന് വിനാഗിരി

ടെസ്റ്റ് ക്രിക്കറ്റിൽ 3320 റൺസും 218 വിക്കറ്റും ഇതിഹാസ താരം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തിൽ 4950 റൺസും 201 വിക്കറ്റും കെയർസ് നേടിയിട്ടുണ്ട്. ന്യൂസിലൻഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൗണ്ടറായി കണക്കാക്കപ്പെടുന്ന കെയർസ് ഇന്ത്യക്കെതിരെ എല്ലായ്‌പ്പോഴും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

shortlink

Post Your Comments


Back to top button