Latest NewsNewsInternational

വിമാനത്താവളത്തിന് മുന്നിൽ നടന്ന ഇരട്ട ചാവേർ ആക്രമണത്തിന് പിന്നിൽ താലിബാനാണെന്ന് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ്

കാബൂൾ : ഇന്നലെ കാബൂൾ വിമാനത്താവളത്തിലെ അബ്ബേ കവാടത്തിലാണ് ആദ്യ സ്‌ഫോടനം നടന്നത്. രണ്ടാമത്തെ സ്‌ഫോടനം ബാരോൺ ഹോട്ടലിന് സമീപമായിരുന്നു. അമേരിക്കയുടെ 13 സൈനികരടക്കം 62 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 140 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം നടന്ന ഇരട്ട ചാവേർ ആക്രമണം ഐ.എസ് സ്വന്തം നിലയ്‌ക്കുനടത്തിയ ആക്രമണമല്ലെന്നും താലിബാൻ അറിഞ്ഞുതന്നെയാണ് ആക്രമിച്ചതെന്നുമാണ് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ ആരോപിക്കുന്നത്.

ഐ.എസ്-കെ എന്നറിയപ്പെടുന്ന ഭീകരസംഘം താലിബാൻ-ഹഖ്വാനി ഗ്രൂപ്പുമായി നേരിട്ട് ബന്ധമുള്ളവരാണ്. താലിബാന്റെ ഒരു സംഘത്തെ ഐ.എസ് പ്രത്യേകം പരിശീലിപ്പിച്ചാണ് ഐ.എസ്-കെ വിഭാഗമുണ്ടാക്കിയിട്ടുള്ളതെന്നും താലിബാനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സലേ പറഞ്ഞു.

പാകിസ്താൻ എങ്ങനെയാണോ ഖ്വതാ ഷൂരയെ തള്ളിപ്പറയുന്നത് എന്നതുപോലെയാണ് താലിബാൻ ഇപ്പോൾ ഐ.എസ്-കെ വിഭാഗത്തെ തള്ളിപ്പറയുന്നതെന്നും സലേ വ്യക്തമാക്കി. പാകിസ്താനിൽ നിന്നും താലിബാൻ ഏറെ തന്ത്രങ്ങൾ പഠിച്ചിരിക്കുന്നുവെന്നും സലേ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button