KeralaLatest NewsNewsIndia

നിലമ്പൂരിലെത്തി ജനങ്ങളോടൊപ്പം നിൽക്കൂ: പി.വി അൻവറിനെ ‘കൊട്ടി’യ രമ്യ ഹരിദാസ് എയറിൽ, കമന്റ് നിറയെ രാഹുൽ ഗാന്ധി

ആലത്തൂർ: രമ്യ ഹരിദാസ് – പി വി അൻവർ ‘പോര്’ തുടരുകയാണ് സോഷ്യൽ മീഡിയകളിൽ. രമ്യ ഹരിദാസിന്റെ ‘നിലവാരോ മീറ്ററുമായി വരുന്നവരോട്’ മറുപടിയുമായി പിവി അന്‍വര്‍ രംഗത്ത് വന്നിരുന്നു. ആ മീറ്ററൊരെണ്ണം തനിക്ക് തരണമെന്നും പ്രതിപക്ഷ നേതാവിനും കുറച്ച് പത്രക്കാര്‍ക്കും ഓരോന്ന് കൊടുക്കാനാണേയെന്നും അന്‍വര്‍ രമ്യയെ പരിഹസിച്ചു കൊണ്ട് പറഞ്ഞു. ഇതിനു മറുപടിയുമായി രമ്യ ഹരിദാസ് വീണ്ടും രംഗത്തെത്തി. ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കാനുള്ള സൈക്കോളജിക്കല്‍ മൂവ് നിര്‍ത്തി, കരിമ്പുലികളോട് ഏറ്റുമുട്ടി കഴിഞ്ഞെങ്കില്‍ നിലമ്പൂരിലെത്തി ജനങ്ങളോടൊപ്പം നില്‍ക്കൂയെന്നാണ് രമ്യ അന്‍വറിന്റെ പരിഹാസത്തിന് മറുപടിയായി പറഞ്ഞത്.

Also Read:യുവാവിന്റെ മരണകാരണം കോവിഡ് വാക്സിനേഷനല്ല : പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

എന്നാൽ, രമ്യ ഹരിദാസ് പി വി അൻവറിനെയാണ് ‘കൊട്ടി’യതെങ്കിലും കമന്റ് ബോക്സ് നിറയെ വയനാട് എം പി രാഹുൽ ഗാന്ധി ആണ്. ‘മൊളുസെ ഞാൻ മാമനാണ് ഇങ്ങനെ ഒന്നും പറയല്ലേ’ എന്ന് ക്യാപ്‌ഷൻ ഇട്ട് രാഹുൽ ഗാന്ധിയുടെ ഫോട്ടോയാണ് കമന്റിൽ നിറയുന്നത്. ‘മാഡത്തിന് കുപ്രസിദ്ധിയാണ് ലക്ഷ്യം അല്ലേ’ എന്ന് പരിഹസിക്കുന്നവരും ഉണ്ട്.

അതേസമയം, ജനപ്രതിനിധികളായവർ ഇങ്ങനെ പരസ്യമായി തമ്മിൽ തല്ലുന്നതിനെ വിമര്ശിക്കുന്നവരും ഉണ്ട്. ‘ഇവറ്റകളെയൊക്കെ ഇതിനാണോ നമ്മൾ ജയിപ്പിച്ചു വിട്ടത്. ഈ കോവിഡ് കാലത്ത് ജീവിച്ചുപോകാൻ നമ്മൾ കിടന്നു പെടാപ്പാട് പെടുന്നു. നമ്മുടെ നിസ്സഹായതകൾക്കൊപ്പം നിൽക്കേണ്ട ഊളകൾ പരസ്പരം തീട്ടമെറിഞ്ഞു കളിക്കുന്നു. നമ്മുടെ കഷ്ടപ്പാടിൽ നമ്മൾ കൊടുക്കുന്ന ടാക്സ് ശമ്പളമായി കിട്ടിയത് കൊണ്ട് തിന്നിട്ട് എല്ലിന്റെ ഇടയിൽ കയറുമ്പോൾ ഉള്ള ചൊറിച്ചിലാണ് ഇതൊക്കെ. അഞ്ചുകൊല്ലം കഴിയുമ്പോൾ മാറിക്കൊള്ളും. ജനപ്രതിനിധികളാണെത്രെ ജനപ്രതിനിധികൾ’, എന്നാണു ഇവരെ വിമർശിക്കുന്നവർ ഇടുന്ന കമന്റുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button