COVID 19KeralaLatest NewsNews

തകിടം മറിഞ്ഞ് സംസ്ഥാനത്തെ ആരോഗ്യ മേഖല: സമയത്ത് ചികിത്സ കിട്ടാതെ വീട്ടിൽ മരിച്ചത് 444 കോവിഡ് രോഗികൾ

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന് പിന്നാലെ സംസ്ഥാന സർക്കാരിന് തലവേദനയായി പുതിയ മരണകണക്കുകൾ. സംസ്ഥാനത്ത് 1795 കോവിഡ് രോഗികൾ സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിനെ തുടർന്ന് മരണമടഞ്ഞതായി അവലോകന റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 444 പേർ‌ ഹോം ഐസൊലേഷനിൽ കഴിഞ്ഞിരുന്നവരാണ് എന്നത് ആരോഗ്യവകുപ്പിനെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

Read Also  :  ബാലികയ്ക്കും പിതാവിനും പിങ്ക് പോലീസിന്റെ പരസ്യ വിചാരണ, പ്രതിഷേധം ശക്തം: അപമാനിച്ചത് സത്യസന്ധതയ്ക്ക് സമ്മാനം ലഭിച്ചയാളെ

ഇതോടെ ഹോം ഐസൊലേഷനിൽ കഴിയുന്ന മറ്റ് രോഗങ്ങളുള്ള കോവിഡ് രോഗികളോട് അടിയന്തിരമായി പരിശോധന നടത്താനും ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറാനും അധികൃതർ ആവശ്യപ്പെട്ടു. പ്രമേഹം ഹൈപ്പർടെൻഷൻ തുടങ്ങിയ മറ്റ് രോഗങ്ങളുള്ളവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. അതോടൊപ്പം സംസ്ഥാനത്തെ കോവിഡ് റാപ്പിഡ് റെസ്പോൺസ് ടീമിനോട് കുറച്ചു കൂടി സജീവമാകാനും ഇത്തരം രോഗങ്ങളുള്ളവർക്ക് പ്രത്യേക പരിഗണന നൽകാനും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button