Latest NewsIndiaNews

നിയന്ത്രണംവിട്ട ട്രക്ക് ടോൾപ്ലാസയിൽ, വാഹനങ്ങളിൽ തട്ടാതെ വൻ അപകടം ഒഴിവാക്കി ഡ്രൈവർ: വീഡിയോ

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായി

ഡൽഹി: നിയന്ത്രണംവിട്ട് ടോള്‍ പ്ലാസയിലേക്ക് പാഞ്ഞെത്തിയ ട്രക്കിലെ ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ അപകടം. ഉത്തർപ്രദേശിലെ ദാദ്രി–ലുഹാരി റൂട്ടിൽ നടന്ന സംഭവത്തിൽ ട്രക്കിന്റെ ബ്രേക്ക് തകരാറിലായി നിയന്ത്രണം വിടുകയായിരുന്നു. തൊട്ടു മുന്നിൽ രണ്ടു വാഹനങ്ങൾ ഉണ്ടായിട്ടും അവയിലേക്ക് ഇടിച്ചുകയറ്റാതെ ഡ്രൈവര്‍ ട്രക്ക് വെട്ടിച്ചുമാറ്റുകയായിരുന്നു.

ഡിവൈഡറുകൾ തട്ടിത്തെറിപ്പിച്ച് കുറച്ച് ദൂരം മുന്നോട്ടുപോയ ട്രക്ക് അപകടമൊഴിവാക്കി നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഉടൻ തന്നെ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായി. ഡ്രൈവറുടെ അവസരോചിതമായ ഇടപടെലിനെയും മിടുക്കിനെയും നിരവധി ആളികളാണ് പ്രതികരണം അറിയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button