Latest NewsInternationalNews

ബോംബെറിഞ്ഞു, അടിച്ചോടിച്ച്‌ ഇസ്രായേല്‍: പലസ്തീനികള്‍ക്ക് കണക്കിന് കൊടുത്ത് ഇസ്രായേല്‍ സേന

സൈന്യത്തെ ആക്രമിക്കാന്‍ ആയുധങ്ങളും ബോംബുകളും ഇവര്‍ കയ്യില്‍ കരുതിയിരുന്നു.

ടെല്‍ അവീവ്: ഗാസ അതിര്‍ത്തിയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനെത്തിയ പലസ്തീനികള്‍ക്ക് നേരെ ബോംബെറിഞ്ഞ് ഇസ്രായേല്‍ സേന. പ്രതിഷേധവുമായി എത്തിയവരെ സൈന്യം അടിച്ചോടിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഹമാസിന്റെ കീഴിലുള്ള ഇസ്ലാമിക് റെസിസ്റ്റന്‍സ് മൂവ്മെന്റിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട നൈറ്റ് ഡിസ്റ്റര്‍ബന്‍സ് യൂണിറ്റാണ് പ്രതിഷേധവുമായി അതിര്‍ത്തിയില്‍ എത്തിയത്. സൈന്യത്തെ ആക്രമിക്കാന്‍ ആയുധങ്ങളും ബോംബുകളും ഇവര്‍ കയ്യില്‍ കരുതിയിരുന്നു. അതിര്‍ത്തിയില്‍ സംഘടിച്ചെത്തിയ പ്രതിഷേധക്കാര്‍ ബോംബെറിഞ്ഞതോടെയാണ് സൈന്യം പ്രത്യാക്രമണം നടത്തിയത്.

Read Also: താലിബാന് സാമ്പത്തിക സഹായം: മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെയെന്ന് ചൈന

തോക്കും, കണ്ണീര്‍വാതകവും ഉപയോഗിച്ചാണ് സൈന്യം പ്രതിഷേധക്കാരെ നേരിട്ടത്. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ അഞ്ച് പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ഏതാനും നാളുകളായി അതിര്‍ത്തിയില്‍ നൈറ്റ് ഡിസ്റ്റര്‍ബന്‍സ് യൂണിറ്റ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചുവരികയാണ്. ഇവര്‍ക്ക് നേരത്തെ സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button