Latest NewsNewsInternational

താലിബാന് സാമ്പത്തിക സഹായം: മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെയെന്ന് ചൈന

രാജ്യത്തെ അസന്തുലിതാവസ്ഥ അധികം വൈകാതെതന്നെ മാറുമെന്നാണു കരുതുന്നത്.

ബെയ്ജിങ്: അഫ്ഗാൻ കീഴടക്കിയ താലിബാന് സാമ്പത്തിക സഹായം നൽകുമെന്ന സൂചന നൽകി ചൈന. യുദ്ധം നാശോന്മുഖമാക്കിയ രാഷ്ട്രത്തിന്റെ സാമ്പത്തിക മേഖല മെച്ചപ്പെടുത്താൻ നീക്കം സഹായിക്കുമെന്നും ചൈന പ്രതികരിച്ചു. അഫ്ഗാനിലെ പ്രതിസന്ധികൾക്കു കാരണം യുഎസിന്റെ ഇടപെടലുകളാണെന്നും രാജ്യത്തിന്റെ പുനരധിവാസത്തിനുവേണ്ടി ഒന്നും ചെയ്യാതെ പിൻവാങ്ങാൻ യുഎസിനു കഴിയില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ പറഞ്ഞു.

യുഎസിൽനിന്നുള്ള സാമ്പത്തിക സഹായം ഇല്ലാതാകുന്ന പശ്ചാത്തലത്തിൽ, താലിബാൻ ചൈനയോടോ പാക്കിസ്ഥാനോടോ സഹായം തേടിയേക്കുമെന്നു അഫ്ഗാനിൽനിന്നു നാടുവിട്ട മുൻ സെൻട്രൽ ബാങ്ക് തലവന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനോട് വാങ് പ്രതികരിച്ചത് ഇങ്ങനെ: ‘അഫ്ഗാനിലെ പ്രതിസന്ധികൾക്കുള്ള പ്രധാന കാരണക്കാർ യുഎസ് ആണ്.

Read Also: പ്രധാനമന്ത്രിയെ കാണാന്‍ ശ്രീനഗറില്‍ നിന്ന് ഡൽഹിയ്ക്ക് നടന്ന് ആരാധകന്‍

‘ഒന്നും ചെയ്യാനാകാതെ ഈ സാഹചര്യത്തിൽ അവർക്കു രാജ്യം വിടാനാകില്ല. യുഎസ് അവരുടെതന്നെ വാക്കുകളോടു നീതി പുലർത്തുമെന്നു കരുതാം. മാനവികതയോടുള്ള അവരുടെ ഉത്തരവാദിത്തം നിറവേറ്റപ്പെടട്ടെ. അഫ്ഗാൻ ജനതയോടു ചേർന്നു നിൽക്കുന്ന നയങ്ങളാണു ചൈന എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തെ അസന്തുലിതാവസ്ഥ അധികം വൈകാതെതന്നെ മാറുമെന്നാണു കരുതുന്നത്. അഫ്ഗാന്റെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടേണ്ടതുണ്ട്. സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അഫ്ഗാനിൽ സമാധാനം പുലർത്തുന്നതിനും ആളുകളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ചൈനയും പങ്കു വഹിക്കും’- വാങ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button