Latest NewsKerala

ബസിൽ നിന്ന് പന്ത്രണ്ടു പവന്‍ സ്വര്‍ണം വലിച്ചെറിഞ്ഞ് യാത്രക്കാരി: കാരണമറിഞ്ഞ് അമ്പരന്ന് മറ്റുള്ളവർ

കോട്ടയത്തു നിന്നും സുൽത്താൻ ബത്തേരിക്ക് ഉള്ള യാത്രക്ക് ഇടയിൽ 12 പവൻ സ്വർണാഭരണമാണ് കൗലത് ബസ്സിൽ നിന്നും വലിച്ചെറിഞ്ഞത്.

വയനാട്: അബദ്ധങ്ങൾ ആർക്കും പറ്റാറുണ്ട്.  എന്നാൽ സുൽത്താൻ ബത്തേരി ചുള്ളിയോട് കൗലത്തിനു പിണഞ്ഞ അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. കോട്ടയത്തു നിന്നും സുൽത്താൻ ബത്തേരിക്ക് ഉള്ള യാത്രക്ക് ഇടയിൽ 12 പവൻ സ്വർണാഭരണമാണ് കൗലത് ബസ്സിൽ നിന്നും വലിച്ചെറിഞ്ഞത്. വീടുകളിൽ പണി എടുത്തിട്ടാണ് തൗലത് ജീവിക്കുന്നത്. ഇതിനിടയിൽ ഇവർ കുറച്ചു സ്വർണം പണയം വെച്ചിരുന്നു.

ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണം തിരിച്ചെടുത്തു വീട്ടിലേക്ക് ബസിൽ മടങ്ങുന്ന വഴിയിലാണ് ഇവർക്കു ഈ അബദ്ധം പറ്റുന്നത്. കോട്ടയത്തു നിന്നും കെ എസ് ആർ ടി സി ബസിൽ ആണ് ബത്തേരിക്ക് പോയത്. സ്വർണം നഷ്ടപ്പെടാതിരിക്കുന്നതിന് വേണ്ടി കവറിൽ കെട്ടി കടലാസ് കൊണ്ട് പൊതിഞ്ഞായിരുന്നു പിടിച്ചിരുന്നത്. ഇതിനിടെ ബസ്സിൽ നിന്നും കഴിക്കാനായി വടയും വാങ്ങി. രാത്രി ഒൻപതോടെ രാമനാട്ടുകര പൂവന്നൂർ പള്ളിക്കടുത്തെത്തിയപ്പോഴാണ് തൗലത് വട ഏകദേശം കഴിച്ചു കഴിഞ്ഞത്. ബാക്കി വട പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു.

എന്നാൽ ബസ് അല്പം മുൻപോട്ടു പോയപ്പോഴാണ് വടയ്ക്ക് പകരം സ്വർണാഭരങ്ങൾ പൊതിഞ്ഞ പൊതിയാണ് വലിച്ചെറിഞ്ഞതെന്ന് തൗലത്തിനു മനസിലായത്. ഇതോടെ ഇവർ ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു. നിലവിളി കേട്ട് യാത്രക്കാർ കാര്യം അന്വേഷിക്കുകയും പെട്ടെന്ന് തന്നെ ബസ് നിർത്തി ബസിൽ ഉണ്ടായിരുന്നവർ ചേർന്ന് തിരച്ചിൽ ആരംഭിക്കുകയും ചെയ്തു.

45 മിനിട്ടിലധികം തിരഞ്ഞിട്ടും കിട്ടാഞ്ഞതിനാൽ അടുത്തുള്ള ഫറോക് പോലീസ് സ്റ്റേഷനിലും അറിയിച്ചു. തുടർന്നുള്ള പരിശോധനയിലാണ് സ്വർണം ലഭിച്ചത്. ഇതോടെ തൗലത്തിനു ശ്വാസം നേരെ വീഴുകയും ചെയ്തു. വളരെയേറെ കഷ്ടപ്പെട്ടുണ്ടാക്കിയ പൊന്ന് പോയില്ലെന്നറിഞ്ഞതോടെ ബന്ധുക്കൾക്കും ആശ്വാസമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button