Latest NewsUAENewsGulf

ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് പ്രവേശന അനുമതി നൽകി യു എ ഇ

ദുബായ് : ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് പ്രവേശന അനുമതി നൽകി യു എ ഇ. നാളെ മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാനാണ് യു എ ഇയുടെ തീരുമാനം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ച ആർക്കും ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. യു എ ഇ ദേശീയ ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. യു എ ഇ ഔദ്യോഗിക വാർത്താ ഏജൻസിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Read Also : ഓട്ടോയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി  

ഇന്ത്യയുൾപ്പെടെ യാത്രാനിയന്ത്രണം നിലവിലുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്കും ആഗസ്ത് 30 മുതൽ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കാണ് വിസ നൽകുക. ഇവർ വിമാനത്താവളത്തിൽ റാപ്പിഡ് പരിശോധനക്ക് വിധേയമാകണം.

യാത്ര ചെയ്യുന്നവർ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ കൈവശം വെക്കണമെന്നും അൽഹുസൻ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും ദുരന്തനിവാരണ സമിതി അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായി യു എ ഇയിലേക്ക് വരാൻ കാത്തിരിക്കുന്ന ആയിരങ്ങൾക്ക് ആശ്വാസകരമാണ് പ്രഖ്യാപനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button