Latest NewsKeralaNews

മുഖത്തെ ചുളിവ് മാറി ചര്‍മ്മം തിളങ്ങാൻ ഇതാ കിടിലനൊരു ‘ഐസ് ക്യൂബ്’

ചർമ്മ സംരക്ഷണമെന്നാൽ വില കൂടിയ ക്രീമുകളും ചികിത്സകളും എന്നല്ല അർഥം. വീട്ടിലിരുന്ന് ചെയ്യാവുന്നതും പ്രകൃതിദത്തവുമായി നിരവധി ഫലപ്രദമായ മാർഗങ്ങൾ ചര്‍മ്മ പരിചരണത്തിന് സഹായിക്കും. അത്തരത്തില്‍ ഒന്നാണ് ഐസ് ക്യൂബ്.

ഏത് തരം ചര്‍മ്മം ആണെങ്കിലും ഒരു ഐസ് ക്യൂബ് മുഖത്ത് ഉരസുന്നത് ചര്‍മ്മത്തിന് ഏറേ നല്ലതാണ്. ചർമത്തിന് ഒരു ഫ്രഷ്നസ് നൽകാൻ ഇത് സഹായിക്കും. ചുളിവുകള്‍ അകറ്റാനും ചർമ്മത്തിന്‍റെ ദൃഢത നിലനിർത്താനും ചർമ്മം തൂങ്ങാതിരിക്കാനും ഇവ സഹായകരമാണ്.

എങ്കില്‍ പിന്നെ ഒരു സ്ട്രോബറി-തേന്‍ ഐസ് ക്യൂബ് എങ്ങനെ ഉണ്ടായിരിക്കും? ആന്റി ഓക്‌സിഡന്റ് ധാരാളം അടങ്ങിയ സ്ട്രോബറി ശരീരകോശത്തിലെ തകരാറുകള്‍ തടയുന്നു. സ്‌ട്രോബറിയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിലെ ചുളിവ് അകറ്റുവാന്‍ നല്ലതാണ്. ചര്‍മ്മത്തിലെ വരള്‍ച്ച അകറ്റാനും സ്ട്രോബറി സഹായിക്കും.

Read Also  :  പാഞ്ച്ഷിറിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു ; സന്ദേശങ്ങൾ പങ്കുവയ്ക്കുന്നത് തടയാനെന്ന് സൂചന

മുഖത്തെ ചുളിവുകള്‍ മാറാനും വരണ്ട ചര്‍മ്മത്തെ മൃദുലമാക്കാനും സഹായിക്കുന്നതാണ് തേന്‍. അതിനാല്‍ ഈ സ്ട്രോബറി-തേന്‍ ഐസ് ക്യൂബ് നിങ്ങളുടെ ചര്‍മ്മത്തിന് മികച്ചതാണ്. ഇവ എണ്ണമയം അകറ്റാനും ചര്‍മ്മം തിളങ്ങാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button