Latest NewsKeralaNews

ഓട്ടോയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

കോട്ടയം : മാങ്ങാനത്ത് ഓട്ടോയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. വില്ലൂന്നി സ്വദേശി അനന്തകൃഷ്ണൻ ആണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Read Also : പൂജാരിയുടെ വേഷം ധരിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുകയും മതം മാറ്റുകയും ചെയ്ത ലൗ ജിഹാദ് സംഘത്തിലെ പ്രധാനി അറസ്റ്റിൽ 

അനന്തകൃഷ്ണന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നാണ് സൂചന. പുതിയതായി വാങ്ങിയ ഓട്ടോയുടെ ലോൺ അടവ് മുടങ്ങിയിരുന്നു. പുതുപള്ളി റോഡിൽ മക്രോണി പാലത്തിനു സമീപമാണ് ഓട്ടോ കണ്ടെത്തിയത്.

ഡ്രൈവർ സീറ്റിലാണ് കത്തികരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഓട്ടോറിക്ഷ പൂർണമായും കത്തി നശിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button