Latest NewsNewsInternational

ഇമ്രാൻ ഖാൻ സർക്കാരിന്റെ വികസന പോസ്റ്ററിൽ ഇന്ത്യയിലെ ബഹുനില കെട്ടിടവും : കയ്യോടെ പൊക്കി സോഷ്യൽ മീഡിയ

ഇസ്ലാമാബാദ് : ഇമ്രാൻ ഖാൻ സര്‍ക്കാര്‍ മൂന്നാം വര്‍ഷം തികയ്ക്കുന്ന വേളയില്‍ നേട്ടങ്ങളുടെ പട്ടിക നിരത്തി വര്‍ണശബളമായ പോസ്റ്ററുകള്‍ ഇറക്കിയിരിക്കുകയാണ്. എന്നാല്‍ ഈ പോസ്റ്ററില്‍ ഇന്ത്യയില്‍ നിന്നും എടുത്ത ചിത്രം ഉപയോഗിച്ചത് പ്രതിപക്ഷം കൈയ്യോടെ പൊക്കിയതാണ് ഇപ്പോൾ വൈറൽ ആകുന്നത്.

Read Also : ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍  

2021 ഓഗസ്റ്റ് 18നാണ് ഇമ്രാന്‍ സര്‍ക്കാര്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയത്. പാകിസ്ഥാന്റെ വികസനത്തിന്റെ അടയാളമായിട്ട് ഇമ്രാൻ ഖാൻ സർക്കാർ പങ്കുവച്ച ചിത്രം ഇന്ത്യയിലെ ഒരു സ്ഥലമാണെന്നും പാര്‍ട്ടി ബ്രോഷറുകളില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ വെബ് പോര്‍ട്ടലുകളില്‍ അടിച്ചുമാറ്റിയതാണെന്നും തെളിവ് സഹിതം പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരിക്കുകയാണ്.

പ്രതിപക്ഷ നേതാവായ മറിയം ഔറംഗസേബാണ് ട്വിറ്ററില്‍ ഇമ്രാന്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെ ചോദ്യം ചെയ്ത് പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ വൈറലായതോട് കൂടി ഉത്തരം മുട്ടിയിരിക്കുകയാണ് ഇമ്രാൻ ഖാനും കൂട്ടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button