Latest NewsIndiaNews

മതതീവ്രവാദമെന്നാല്‍ ഇസ്‌ലാം തീവ്രവാദം, വളര്‍ത്തിയത് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍: ജെഎന്‍യുവിലെ പുതിയ കോഴ്‌സ് വിവാദത്തിൽ

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ (ജെഎൻയു) പുതിയ കോഴ്സ് വിവാദത്തിൽ. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കുള്ള പുതിയ കോഴ്സിലെ ഭീകരവിരുദ്ധതയെക്കുറിച്ചുള്ള പരാമർശങ്ങളാണ് വിവാദത്തിലായിരിക്കുന്നത്. മതതീവ്രവാദമെന്നാല്‍ ഇസ്‌ലാം തീവ്രവാദം മാത്രമാണെന്നും പഴയ സോവിയറ്റ് യൂണിയനിലും ചൈനയിലുമുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ആണ് തീവ്രവാദത്തിന്റെ പ്രധാന സ്പോൺസർമാരെന്നും കോഴ്‌സിൽ പറയുന്നു.

മതതീവ്രവാദം എന്നാല്‍ ജിഹാദി തീവ്രവാദം മാത്രമാണെന്നാണ് തീവ്രവാദ വിരുദ്ധതയെക്കുറിച്ചുള്ള പുതിയ കോഴ്‌സിൽ പറയുന്നത്. ഓഗസ്റ്റ് 17 -ന് ചേർന്ന സർവകലാശാലയിലെ അക്കാദമിക് കൗൺസിലിന്റെ യോഗത്തിൽ ആണ് ‘തീവ്രവാദത്തിനെതിരായ പോരാട്ടം, അസമമായ സംഘർഷങ്ങൾ, പ്രധാന ശക്തികൾ തമ്മിലുള്ള സഹകരണത്തിനുള്ള തന്ത്രങ്ങൾ’ എന്ന തലക്കെട്ടിലുള്ള ഓപ്ഷണൽ കോഴ്സ് പാസാക്കിയത്. കോഴ്സ് പാസാക്കിയ യോഗത്തിൽ ഒരു ചർച്ചയും അനുവദിച്ചില്ലെന്ന് ജെഎൻയു ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു.

Also Read:ഇന്ത്യയെ രണ്ടായി വിഭജിച്ച്‌ ക്രിസ്ത്യാനികള്‍ക്ക് പ്രത്യേക രാജ്യം നൽകണമെന്ന് പാസ്റ്റര്‍ : വീഡിയോ വൈറൽ

അതേസമയം, കോഴ്‌സിൽ ‘സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് ഭീകരവാദം: സ്വാധീനവും ആഘാതവും’ എന്ന ഭാഗത്ത് പരാമർശിക്കുന്ന ഭാഗങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. അന്താരാഷ്ട്ര ബന്ധങ്ങളില്‍ ബിരുദാനന്തരബിരുദം ചെയ്യുന്ന എഞ്ചിനീയറിംഗ് ബി.ടെക് ബിരുദധാരികള്‍ക്കുള്ള കോഴ്‌സാണ് വിവാദത്തിലായിരിക്കുന്നത്.

’21ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ മതമൗലികവാദത്തെ അടിസ്ഥാനമാക്കി വളര്‍ന്നുവന്ന ഭീകരവാദം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഖുറാനെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടായിരുന്നു ഈ ഭീകരവാദം വളര്‍ന്നത്. ഇത് ഭീകരപ്രവര്‍ത്തനങ്ങളിലൂടെ നടക്കുന്ന മരണങ്ങളെ മഹത്വവത്കരിക്കുന്ന ജിഹാദിസ്റ്റ് അക്രമങ്ങളുടെ വളര്‍ച്ചക്കും വഴിവെച്ചു,’ എന്നാണ് വിവാദമായ ഭാഗത്ത് പറയുന്നത്. റാഡിക്കല്‍ ഇസ്‌ലാമിക് മതപുരോഹിതന്മാര്‍ സൈബര്‍ ഇടങ്ങള്‍ ദുരുപയോഗം ചെയ്തത് ലോകമെമ്പാടും ജിഹാദി തീവ്രവാദ ആശയങ്ങള്‍ വ്യാപിക്കുന്നതിന് കാരണമായെന്നും കോഴ്‌സിന്റെ പാഠഭാഗങ്ങളില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button