CricketLatest NewsNewsSports

രഹാനെയോ പൂജാരയോ അല്ല, ഇന്ത്യൻ ടീമിന്റെ തലവേദന ഈ താരമാണ്: ചോപ്ര

മുംബൈ: മോശം ഫോമിന്റെ പേരിൽ അജിങ്ക്യ രഹാനെയും ചേതേശ്വർ പൂജാരെയും വിരാട് കോഹ്ലിയും ഏറെ വിമർശനം ഏറ്റു വാങ്ങുമ്പോൾ മറ്റൊരു താരം ആരുടെയും ശ്രദ്ധയിൽ പെടാതെ രക്ഷപ്പെട്ടു നിൽക്കുകയാണ്. യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാഭ് പന്താണ് മോശം ഫോമിലായിട്ടും ആരാലും വിമർശിക്കപ്പെടാതെ ഒഴിവാക്കപ്പെട്ടു നിൽക്കുന്നത്.

എന്നാൽ മുൻ താരം ആകാശ് ചോപ്ര പന്തിന്റെ ഫോമില്ലായ്മയിലേക്ക് ആരാധകരുടെ ശ്രദ്ധ ക്ഷണിച്ചു കഴിഞ്ഞു. പന്തിന്റെ ഫോമില്ലായ്മയാണ് ഇന്ത്യയുടെ പ്രധാന തലവേദനയെന്ന് ചോപ്ര പറയുന്നു.

‘രാഹുലിന്റെ ഫോം ഒരു ആശങ്കയല്ല. രോഹിത്, പൂജാര, കോഹ്‌ലി എന്നിവരും കുറച്ചു റൺസ് നേടിയിട്ടുണ്ട്. രഹാനെയും കുറച്ച് സ്കോർ ചെയ്തു. പക്ഷേ അദ്ദേഹം പഴയതുപോലെ സ്ഥിരത പുലർത്തിയില്ല. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ആശങ്ക റിഷാഭ് പന്തിന്റെ ബാറ്റിംഗാണ്.’

Read Also:- പാവയ്ക്ക ജ്യൂസിന്റെ ഔഷധ ഗുണങ്ങൾ

‘നമ്മൾ അഞ്ചു ബോളർമാരെ കളിപ്പിക്കുമ്പോൾ പന്തിൽനിന്ന് റൺസ് പ്രതീക്ഷിക്കുന്നു. പന്തിനെ പോലെ ഒരു മികച്ച ബാറ്റ്സ്മാനുള്ളപ്പോൾ സാഹയെ കളിപ്പിക്കാനാക്കില്ലെന്ന് നമുക്കറിയാം. വരാനിരിക്കുന്ന മത്സരത്തിൽ ടീം മാനേജ്മെന്റ് ജഡേജയെ പന്തിനു മുന്നേ ബാറ്റിംഗിനിറങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചേക്കാം’ ചോപ്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button