Latest NewsUAENewsInternationalGulf

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 993 പുതിയ കേസുകൾ, 1501 പേർക്ക് രോഗമുക്തി

അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 993 പുതിയ കോവിഡ് കേസുകൾ. 1501 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് വെള്ളിയാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

Read Also: ഫ്രഷ് ഫ്രഷേയ്: ജീൻസിലെ മഞ്ഞക്കളർ പെയിന്റല്ല, സ്വർണം – സ്വർണക്കടത്തിന് പുത്തൻ വഴികൾ

717,374 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,03,603 പേർ രോഗമുക്തി നേടി. 2039 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 11,737 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

74.4 മില്യണിലധികം പി സി ആർ പരിശോധനകളാണ് യുഎഇയിൽ ഇതുവരെ നടത്തിയിട്ടുള്ളത്.

Read Also: കൊടിയ പൊലീസ് മർദ്ദനത്തിൽ ശ്രീനാഥിൻ്റെ കേൾവി നഷ്ടപ്പെട്ടു, ഡിഎൻഎ ഫലം നെഗറ്റീവ്, പോലീസിനെതിരെ നടപടി വേണം: അനിൽ നമ്പ്യാർ

അതേസമയം ടൂറിസ്റ്റ് വിസയുള്ള യാത്രക്കാർക്ക് യുഎഇ ഇന്ന് മുതൽ സന്ദർശക വിസ അനുവദിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിൻ സ്വീകരിച്ച ആർക്കും ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവർക്കാണ് വിസ നൽകുക. ഇവർ വിമാനത്താവളത്തിൽ റാപ്പിഡ് പരിശോധനക്ക് വിധേയമാകണമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button