Latest NewsNewsInternational

സ്ത്രീകളോട് ബുർഖ ധരിച്ചാൽ മതിയെന്ന് താലിബാൻ: മുതലെടുത്ത് ലാഭം കൊയ്യാൻ ചൈന

കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശത്തിനു പിന്നാലെ പുതിയ സർക്കാരിന് എല്ലാ വിവിധ പിന്തുണയും നൽകുമെന്ന് അറിയിച്ച് ആദ്യം രംഗത്തെത്തിയത് ചൈനയും പാകിസ്ഥാനുമായിരുന്നു. ഇരുവരും രഹസ്യമായി താലിബാനെ സഹായിച്ച് പോന്നിരുന്നുവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ഇത്. താലിബാനെ പിന്തുണയ്ക്കുന്നതിലൂടെ ചൈന ലക്ഷ്യം ചെയ്ക്കുന്നത് അഫ്‌ഗാനിലെ വസ്ത്ര വിപണി ആണ്.

അഫ്ഗാനിലെ ഫാഷൻ മേഖല തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. ഫാഷനോട് നോ പറയുകയാണ് താലിബാൻ. സ്ത്രീകൾ ബുർഖയും ഹിജാബും നിർബന്ധമായും ധരിച്ചിരിക്കണം. അഫ്‌ഗാനിൽ താമസിക്കുന്ന വിദേശികളും ഇത് പാലിച്ചിരിക്കണമെന്നാണ് താലിബാൻ കൽപ്പന. സ്ത്രീകളോട് ബുർഖ ധരിക്കാൻ താലിബാൻ കല്പിക്കുമ്പോൾ ഇത് മുതലെടുത്ത് ലാഭം കൊയ്യാനുള്ള ശ്രമത്തിലാണ് ചൈന. താലിബാന്റെ അധിനിവേശം സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കാനാണ് ചൈന പദ്ധതി ഇടുന്നത്.

Also Read:കോവിഡ് ബാധിക്കുമെന്ന് ഭയന്ന് വിദ്യാർത്ഥി ജീവനൊടുക്കി : സംഭവം കേരളത്തിൽ

അഫ്‌ഗാനിലെ വസ്ത്രവ്യാപാര മേഖലയിൽ 2006 മുതൽ തന്നെ ചൈന തങ്ങളുടെ സ്വാധീനം അറിയിച്ച് തുടങ്ങിയിരുന്നു. അഫ്ഗാനിലെ പരമ്പരാഗത വസ്ത്രങ്ങളിലൊന്നായ ബുർഖയായിരുന്നു ചൈന അന്ന് വിപണിയിൽ എത്തിച്ചത്. കോട്ടൺ തുണിയിൽ നെയ്തെടുത്ത ബുർഖകൾ മാത്രം കണ്ടിരുന്ന അഫ്‌ഗാനികൾക്ക് ചൈനയുടെ നൈലോൺ ബുർഖകളോട് വലിയ മതിപ്പൊന്നും ഉണ്ടായിരുന്നില്ല.

എന്നാൽ 15 വർഷത്തിനിപ്പുറം അഫ്ഗാനിൽ താലിബാൻ വീണ്ടും അധികാരത്തിൽ വരുമ്പോൾ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ ബുർഖയും ഹിജാബും ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ നിർബന്ധമാക്കിയതോടെ തങ്ങളുടെ വസ്ത്ര വിപണി ലാഭം കൊയ്യുമെന്ന കണക്കുകൂട്ടലിലാണ് ചൈന. ഇനിമുതൽ ചൈനീസ് ബുർഖകൾക്ക് ആവശ്യക്കാർ കൂടുമെന്നും ദിനംപ്രതി ഉപയോഗിക്കേണ്ട വസ്ത്രമായതിനാൽ വിലക്കുറവ് ഉള്ള നൈലോൺ ബുർഖകൾ വാങ്ങാൻ മാർക്കറ്റിൽ തിരക്കായിരിക്കുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button