KeralaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസിൽ വെച്ച് പീഡനത്തിനിരയാക്കി : കണ്ടക്ടർ അറസ്റ്റിൽ

വയനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസിൽ വെച്ച് പീഡനത്തിനിരയാക്കി കേസിൽ സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മേപ്പാടി സ്വദേശി ബൈജുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമ പ്രകാരമാണ് നടപടി.

കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. 16 കാരിയെയാണ് ബൈജു പീഡിപ്പിച്ചത്. ബസിൽവെച്ച് പീഡനത്തിനിരയാക്കിയെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് ബൈജുവിനെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ബസും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കുട്ടിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്ന്​ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button