KeralaLatest NewsNews

ഓണത്തിനുശേഷം പ്രതീക്ഷിച്ചപോലെ കോവിഡ് വ്യാപനം ഉണ്ടായില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ഏഴര മണിക്കൂറിനുള്ളില്‍ 893 പേര്‍ക്ക് വാക്സിനെടുത്തതിനെ നെഗറ്റിവായി കാണേണ്ടതില്ലെന്ന് മന്ത്രി

 

കൊച്ചി: ഓണത്തിനുശേഷം പ്രതീക്ഷിച്ചപോലെ കോവിഡ് വ്യാപനം ഉണ്ടായില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എറണാകുളം മെഡിക്കല്‍ കോളജിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. എങ്കിലും ജാഗ്രത കൈവിടരുതെന്ന് മന്ത്രി പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Read Also : പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണും ; ഉറപ്പു നല്‍കി മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും കാര്യത്തില്‍ അതീവശ്രദ്ധ വേണം. വാക്‌സിനെടുത്തുവെന്ന് കരുതി പനിയോ കോവിഡ് ലക്ഷണങ്ങളോ അവഗണിക്കരുത്. എറണാകുളം ജില്ലയില്‍ സെപ്റ്റംബര്‍ പത്തിനക0 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്.

ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പുഷ്പലത ഏഴരമണിക്കൂറിനുള്ളില്‍ 893 പേര്‍ക്ക് വാക്‌സിനെടുത്തതിനെ നെഗറ്റിവായി കാണേണ്ടതില്ല. ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമെന്ന നിലക്കാണ് പോയി കണ്ടതും ഫേസ്ബുക്കില്‍ കുറിപ്പിട്ടതും. മഹാമാരിക്കാലത്ത് ഒരേമനസ്സോടെ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രചോദനമാണതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button