Latest NewsNewsIndia

‘വളരെ മനോഹരമാണ് ഇത്’: ജാലിയന്‍വാലാ ബാഗ് സ്മാരക നവീകരണത്തില്‍ രാഹുല്‍ ഗാന്ധിയെ തള്ളി പഞ്ചാബ് മുഖ്യമന്ത്രി

ലാഹോർ : ജാലിയന്‍വാലാ ബാഗ് സ്മാരക നവീകരണത്തില്‍ കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉന്നയിച്ച രാഹുല്‍ ഗാന്ധിയുടെ നിലപാടിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. ഹൈടെക് ഗ്യാലറിയും ലേസര്‍ ഷോയും ആധുനിക നിര്‍മാണ പ്രവര്‍ത്തനങ്ങളും പൈതൃകമൂല്യം നഷ്ടപ്പെടുത്തിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എന്നാൽ, എനിക്കത് വളരെ മനോഹരമായിട്ടാണ് തോന്നുന്നത് എന്ന് അമരീന്ദര്‍ സിങ് പറഞ്ഞു.

രക്തസാക്ഷിത്വത്തിന്റെ അര്‍ഥമറിയാത്തവര്‍ക്ക് മാത്രമേ ജാലിയന്‍ വാലാബാഗിലെ രക്തസാക്ഷികളെ ഇത്തരത്തില്‍ അപമാനിക്കാന്‍ കഴിയൂവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ഞാന്‍ ഒരു രക്തസാക്ഷിയുടെ മകനാണ്. രക്തസാക്ഷികളെ അപമാനിക്കുന്നത് യാതൊരു കാരണവശാലും എനിക്ക് സഹിക്കാനാകില്ല. ഈ ക്രൂരതയ്ക്ക് ഞങ്ങളെതിരാണ്’, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Read Also  :  ‘കേരള ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യുപി സന്ദര്‍ശിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പഠിക്കണം’- പികെ കൃഷ്ണദാസ്

ജാലിയന്‍ വാലാബാഗില്‍ ലൈറ്റ്-ലേസര്‍ ഷോ നടക്കുന്നതിന്റെ ചിത്രം പ്രസിദ്ധീകരിച്ച ഒരു മാധ്യമവാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ട്വീറ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button