India

 അഭിമാനമെന്ന് രാഹുൽ ഗാന്ധി: ഓപ്പറേഷൻ സിന്ദൂരിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെ ആവേശത്തോടെ സ്വാഗതം ചെയ്ത് പ്രതിപക്ഷം. നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്നും ജയ്ഹിന്ദ് എന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. രാജ്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂരും എക്സിൽ കുറിച്ചു.

രാജ്യം സേനക്കൊപ്പമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശും എക്സിൽ കുറിച്ചു. ഇന്ത്യ നടത്തിയ സര്‍ജിക്കൈൽ സ്ട്രൈക്കിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സൈന്യത്തിന് നിരുപാധിക പിന്തുണയെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ എക്സിൽ കുറിച്ചു.

ഭീകരതയ്‌ക്കെതിരായ സൈനിക നീക്കത്തിന് കോണ്‍ഗ്രസ് പിന്തുണയെന്ന് ജയറാം രമേശ് എക്‌സില്‍ കുറിച്ചു. കോണ്‍ഗ്രസ് ഇന്ത്യന്‍ സായുധ സേനയ്‌ക്കൊപ്പമെന്നും ജയറാം രമേശ് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയില്‍ സര്‍ക്കാരിന് പൂര്‍ണ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു. ജയ്ഹിന്ദ് എന്ന് പറഞ്ഞുകൊണ്ടാണ് ശശി തരൂര്‍ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ സ്വാഗതം ചെയ്തുകൊണ്ട് എക്‌സില്‍ കുറിച്ചത്.

ഭീകരവാദത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ട് എന്ന് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തെയും, സൈനികരെയും കുറിച്ച് അഭിമാനം. ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ 140 കോടി ഇന്ത്യക്കാര്‍ സൈന്യത്തോടൊപ്പം. ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യം രാജ്യത്തെ ഓരോ പൗരന്റെയും വിശ്വാസമാണ് – കെജ്രിവാള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button