Latest NewsNewsInternational

ട്രൗസറിട്ട് വാങ്ക് വിളിച്ചു: പള്ളിയുടെയും പ്രാർത്ഥനയുടെയും മഹത്വത്തെ മുക്രി അപമാനിച്ചുവെന്ന് ആക്ഷേപം, അറസ്റ്റ്

അൽ റിഹാബ്: പള്ളിയുടെയും പ്രാർത്ഥനയുടെയും മഹത്വത്തിനു നിരക്കാത്ത രീതിയിൽ വാങ്ക് വിളിച്ചെന്ന് ആരോപിച്ച് മുക്രിയെ അറസ്റ്റ് ചെയ്തു. കുവൈത്തിലെ മതകാര്യങ്ങളുടെ ചുമതലയുള്ള ഔഖാഫ് മന്ത്രാലയം മുക്രിക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ട്രൗസറിട്ട് വാങ്ക് വിളിക്കുന്ന മുക്രിയുടെ വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടി. കുവൈത്തിലെ അൽ റിഹാബ് പ്രദേശത്താണ് വിവാദപരമായ സംഭവം അരങ്ങേറിയത്.

അൽ റിഹാബിലെ അബ്ദുല്ല ബിൻ ജാഫർ പള്ളിയിൽ വെച്ച് ഷോർട്ട് ധരിച്ച് മുക്രി വാങ്ക് വിളിക്കുന്നത് തന്റെ മൊബൈലിൽ പകർത്തിയ സന്ദർശകൻ ഇത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കുകയായിരുന്നു. വെള്ള ടീഷർട്ടും ഷോർട്സും ധരിച്ച് മുക്രി വാങ്ക് വിളിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

Also Read:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 20കാരനും കൂട്ടുകാരും ചേർന്ന് കൂട്ടബലാൽസംഗം ചെയ്‌തു: 2 പേർ പിടിയിൽ

ഇത് പള്ളിയുടെയും പ്രാർത്ഥനയുടെയും മഹത്വത്തെ മുക്രി അപമാനിച്ചുവെന്നാണ് പല സോഷ്യൽ മീഡിയാ ഉപയോക്താക്കളുടെയും അഭിപ്രായം. വിവാദമായതോടെ അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടെന്ന് ഔഖാഫ് മന്ത്രാലയം അറിയിക്കുകയായിരുന്നു. അദ്ദേഹത്തിനെതിരെ മറ്റ് നിയമ നടപടികൾ സ്വീകരിക്കുന്നുവെന്നും ഔഖാഫ് അറിയിച്ചു. അറസ്റ്റ് ചെയ്ത മുക്രിയെ പബ്ലിക് പ്രോസിക്യൂഷന് മുൻപാകെ ഹാജരാക്കിയെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button