Latest NewsNewsSaudi ArabiaInternationalGulf

കോവിഡ്: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 224 പുതിയ കേസുകൾ

റിയാദ്: ഇന്ന് സൗദി അറേബ്യയിൽ റിപ്പോർട്ട് ചെയ്തത് 224 പുതിയ കോവിഡ് കേസുകൾ. 338 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആറു പേർക്കാണ് ഇന്ന് കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണും ; ഉറപ്പു നല്‍കി മന്ത്രി പി.എ.മുഹമ്മദ് റിയാസ്

5,44,449 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,32,850 പേർ രോഗമുക്തി നേടി. 8,545 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 3,054 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 907 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.

Read Also: മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനായി പുതിയ ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ

shortlink

Related Articles

Post Your Comments

Related Articles


Back to top button