Latest NewsNewsFootballSports

ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡുമായി കരാർ ഒപ്പിട്ടത് രണ്ടു വർഷത്തേക്ക്

മാഞ്ചസ്റ്റർ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായി രണ്ടു വർഷത്തെ കരാറിൽ ഒപ്പിട്ടു. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനും ക്ലബ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് ഔദ്യോഗിക വാർത്താകുറിപ്പിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് എല്ലായിപ്പോഴും തന്റെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനമുണ്ടെന്നു റൊണാൾഡോ പറഞ്ഞു. ആരാധകർ നിറഞ്ഞ ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിൽ മത്സരിക്കാനായി താൻ കാത്തിരിക്കുകയാണെന്നും താരം വ്യക്തമാക്കി. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചെന്നറിയിച്ചുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് റെക്കോർഡുകൾ തകർത്തിരുന്നു.

Read Also:- കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഈന്തപ്പഴം

ഒരു സ്പോർട്സ് ടീമിന് ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്ന ഏറ്റവും വലിയ ലൈക്കെന്ന നേട്ടമാണ് ഈ അനോൺസ്മെന്റ് പോസ്റ്റിന് ലഭിച്ചത്. 12 മില്യണിലധികം ലൈക്കുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്. അതേസമയം, ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ലൈക്കുകൾ നേടിയ കായിക സംബന്ധിയായ പോസ്റ്റ് അർജന്റീനയൻ സൂപ്പർ താരം ലയണൽ മെസിക്ക് സ്വന്തമാണ്. കോപ്പ അമേരിക്ക ട്രോഫിയുമായി നിൽക്കുന്ന മെസിയുടെ ചിത്രത്തിന് 23 മില്ല്യണോളം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button