Latest NewsKerala

‘കമ്മ്യൂണിസം മതവിരുദ്ധമാണെന്ന് പ്രചാരണം നടത്താനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലുണ്ട്’: ഡിവൈഎഫ്‌ഐയോട് അബ്ദുറബ്ബ്

സോവിയറ്റ് യൂണിയൻ ഇപ്പോഴും നില നിൽക്കുന്നുണ്ടെന്നും, ജോസഫ് സ്റ്റാലിനാണ് അവിടത്തെ പ്രധാനമന്ത്രിയെന്നും കരുതുന്ന ചിലർ കേരളത്തിലെ DYFI യിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.

മലപ്പുറം : കമ്മ്യൂണിസത്തിനും യുക്തിവാദത്തിനുമെതിരായി ക്യാമ്പെയിനുമായി സമസ്ത രംഗത്ത് എത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഡിവൈഎഫ്ഐ ഉയര്‍ത്തിയ പരിഹാസങ്ങള്‍ക്ക് വിമര്‍ശനവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. യുക്തിവാദം, നിരീശ്വരവാദം, സ്വതന്ത്രചിന്ത, കമ്യൂണിസം എന്നീ ആശയങ്ങള്‍ക്കെതിരെയാണ് സമസ്ത മഹല്ല് കമ്മിറ്റികള്‍ വഴി പ്രചാരണം നടത്തുന്നു എന്ന വാര്‍ത്ത വിവാദത്തിലായതിന് പിന്നാലെയാണ് ഡിഐഎഫ്‌ഐയും അബ്ദുറബ്ബും കൊമ്പു കോര്‍ക്കുന്നത്.

അബ്ദുറബ്ബിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

സോവിയറ്റ് യൂണിയൻ ഇപ്പോഴും നില നിൽക്കുന്നുണ്ടെന്നും, ജോസഫ് സ്റ്റാലിനാണ് അവിടത്തെ പ്രധാനമന്ത്രിയെന്നും കരുതുന്ന ചിലർ കേരളത്തിലെ DYFI യിൽ ഇപ്പോഴും
ജീവിച്ചിരിക്കുന്നുണ്ട്.
എതിർശബ്ദങ്ങളെ ഇഷ്ടപ്പെടാത്ത, വിമർശനങ്ങളെ ഉൾക്കൊള്ളാത്ത,
തീർത്തും ജനാധിപത്യവിരുദ്ധവും,
മതവിരുദ്ധവുമായ സ്റ്റാലിനിസ്റ്റ് യുഗത്തിലാണവർ.

കഴിഞ്ഞ ദിവസം പോലും ഉക്രയിനിൽ കണ്ടെടുത്തത് കമ്മ്യൂണിസ്റ്റ് ക്രൂരതയിൽ ജീവൻ ഹോമിക്കപ്പെട്ട ആയിരക്കണക്കിന് മനുഷ്യരുടെ അസ്ഥികൂടങ്ങളാണ്.
കമ്മ്യൂണിസം മതവിരുദ്ധമാണെന്നും,
അതൊരു മാനവിക വിരുദ്ധ പ്രത്യയശാസ്ത്രമാണെന്നും പറഞ്ഞ് ആരെങ്കിലും പ്രചാരണം നടത്തുന്നുവെങ്കിൽ അവർക്കതിനുള്ള സ്വാതന്ത്ര്യം ഈ നാട്ടിലുണ്ട്, കമ്മ്യൂണിസ്റ്റ് ഏകാധിപതികളുടെ സോവിയറ്റ് യൂണിയനോ, ചൈനയോ അല്ല..ഇത് ജനാധിപത്യ ഇന്ത്യയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button