Latest NewsNewsIndiaCrime

ചോക്ലേറ്റ് നൽകി നാല് വയസുകാരിയെ ബലാത്സംഗം ചെയ്തു: യുവാവിനെ തല്ലിച്ചതച്ച് ബന്ധുക്കൾ

ന്യൂഡൽഹി: നാല് വയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവിനെ തല്ലിച്ചതച്ച് ബന്ധുക്കൾ. ഡൽഹി ബാപ നഗർ പ്രദേശത്താണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിനെതിരെ പോക്‌സോ ചുമത്തി കേസെടുത്ത പോലീസ് തന്നെയാണ് ഇയാളെ ആശുപത്രിയിലാക്കിയതും.

കഴിഞ്ഞയാഴ്ചയാണ് സംഭവം. വീടിനരികെ കളിക്കുകയായിരുന്ന പെൺകുട്ടിയെ യുവാവ് ചോക്ലേറ്റ് നൽകി വശത്താക്കുകയായിരുന്നു. സമീപത്തെ ജീൻസ് ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു ഇയാൾ. ഇയാളെ മുൻപ് കണ്ട് പരിചയമുണ്ടായിരുന്നതിനാലാണ് പെൺകുട്ടി ഇയാൾ ചോക്ലേറ്റ് നൽകിയപ്പോൾ വാങ്ങിയത്. എന്നാൽ, ഇതിനു ശേഷം പെൺകുട്ടിയെ ഇയാൾ ആളൊഴിഞ്ഞ് സ്ഥലത്തെത്തി പീഡിപ്പിക്കുകയായിരുന്നു.

പീഡനത്തിന് വിധേയയായ നാല് വയസുകാരി സംഭവത്തെക്കുറിച്ച് വീട്ടുകാരെ അറിയിക്കുകയായിരുന്നു. മാതാപിതാക്കൾ ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു. എന്നാൽ പോലീസെത്തുന്നതിന് മുമ്പ് തന്നെ കുട്ടിയുടെ ബന്ധുക്കൾ ഫാക്ടറിയിലെത്തി യുവാവിനെ തല്ലിച്ചതച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button