Latest NewsUAENewsInternationalGulf

4 മണിക്കൂർ നീണ്ട രക്ഷാ ദൗത്യം: കപ്പലിലെ തീ അണച്ചു

റാസൽഖൈമ: റാസൽഖൈമയിലെ അൽ ജസീറ തുറമുഖത്ത് നിർത്തിയിട്ടിരുന്ന കപ്പലിലുണ്ടായ തീ അണച്ച് അഗ്നി രക്ഷാ സേന. 4 മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് അഗ്നിരക്ഷാ സേന തീ അണച്ചത്. ചൊവ്വാഴ്ച്ച രാത്രി 11.30 ഓടെയാണ് കപ്പലിൽ തീപിടുത്തം ഉണ്ടായത്.

Read Also: അന്ന് ഞാന്‍ നിങ്ങളെ രക്ഷിച്ചു, ഇന്ന് എന്നെയും കുടുംബത്തെയും രക്ഷിക്കണം: ബൈഡനോട് അഫ്ഗാനിയുടെ അഭ്യര്‍ത്ഥന

അറ്റകുറ്റപണികൾ നടക്കുകയായിരുന്ന കപ്പലിന്റെ ക്യാബിനിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നാല് സിവിൽ ഡിഫൻസ് സ്റ്റേഷനുകളിൽ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങൾ ചേർന്നാണ് തീയണയച്ചത്. പുലർച്ചെ 1.20 ഓടെയാണ് തീ നിയന്ത്രണ വിധേയമായത്.

Read Also: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: 19-കാരൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button