Latest NewsKeralaNewsCrime

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു: 19-കാരൻ അറസ്റ്റിൽ

വർക്കല : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വക്കം ഊപ്പോട് വീട്ടിൽ സുധീർഷായുടെ മകൻ ഫെബിൻ ഷാ (19 ) ആണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രേമം നടിച്ച് വശീകരിച്ച് പലതവണ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. വർക്കല സ്വദേശിയായ പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് വർക്കല ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Read Also  :  ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റ്: രഹാനെയ്ക്ക് പകരം സൂര്യകുമാർ യാദവിനെ കളിപ്പിക്കണമെന്ന് കനേരിയ

വർക്കല മൈതാനം ജംഗ്ഷനിൽ വെച്ച് എസ്.എച്ച്.ഒ പ്രശാന്ത് ,ജി.എസ്.ഐ ഷംസുദ്ദീൻ , ഷാനവാസ് എന്നിവർ ചേർന്നാണ് ഫെബിൻ ഷായെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button