Latest NewsUAENewsInternationalGulf

അബുദാബിയിലെത്തുന്ന യാത്രക്കാരിൽ വാക്‌സിൻ സ്വീകരിച്ചവർ ഐസിഎ ആപ്പിൽ വാക്‌സിൻ സർട്ടിഫിക്കറ്റ് വേരിഫൈ ചെയ്യണം

അബുദാബി: അബുദാബിയിലെത്തുന്ന യാത്രക്കാരിൽ വാക്‌സിൻ സ്വീകരിച്ചവർ ഐസിഐ ആപ്പിൽ വാക്‌സിൻ സർട്ടിക്കറ്റ് രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം. വാക്‌സിനേഷൻ സ്വീകരിച്ചവർക്ക് അബുദാബിയിൽ ക്വാറന്റെയ്‌നിൽ ഇരിക്കേണ്ട ആവശ്യമില്ല.

Read Also: ഇന്ത്യൻ ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി കേന്ദ്രം പ്രവർത്തിക്കുന്നത് ഒറ്റക്കെട്ടായി: രാജ്‌നാഥ് സിംഗ്

അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റി പുറത്തിറക്കിയ മാർഗ നിർദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്‌സിൻ ലഭിച്ച യാത്രക്കാർക്കാണ് അബുദാബി അധികൃതർ പ്രത്യേക മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. യാത്ര പുറപ്പെടുന്നതിന് മുൻപ് യാത്രികർ തങ്ങളുടെ കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് ഐസിഎ ആപ്പിൽ വേരിഫൈ ചെയ്യേണ്ടതാണ്.

രണ്ടു വാക്‌സിൻ ഡോസുകളും സ്വീകരിച്ചവർക്ക് മാത്രമായിരിക്കും അബുദാബിയിലെ മാളുകളിലും പൊതുസ്ഥലത്തും പ്രവേശനം അനുവദിക്കുക.

ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്താത്ത സ്ഥലങ്ങളിൽ നിന്നുള്ള വാക്‌സിൻ കുത്തിവെയ്‌പ്പെടുക്കാത്ത യാത്രക്കാർ പത്ത് ദിവസം ക്വാറന്റെയ്‌നിൽ കഴിയണം. അബുദാബിയിലേക്കെത്തുന്ന യാത്രക്കാർക്ക് പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപെടുത്ത പിസിആർ പരിശോധനാ ഫലം ഉണ്ടായിരിക്കണം.

Read Also: ഇന്ത്യൻ ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി കേന്ദ്രം പ്രവർത്തിക്കുന്നത് ഒറ്റക്കെട്ടായി: രാജ്‌നാഥ് സിംഗ്

shortlink

Related Articles

Post Your Comments

Related Articles


Back to top button