Latest NewsKeralaIndia

ചന്ദ്രിക കള്ളപ്പണ നിക്ഷേപക്കേസ്: ഇ.ഡിക്കു മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി കുഞ്ഞാലിക്കുട്ടി, മറുപടി നൽകാതെ ഇ.ഡി

കുഞ്ഞാലിക്കുട്ടിക്ക് പുറമെ മറ്റ് പല നേതാക്കളുടെയും സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച്‌ ചോദിച്ചെന്ന് ജലീല്‍ പറഞ്ഞു.

മലപ്പുറം: ചന്ദ്രിക കള്ളപ്പണ നിക്ഷേപ കേസില്‍ നാളെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരാകാന്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ്. മറ്റൊരു ദിവസം ഹാജരാകാന്‍ മകന്‍ ആഷിഖിനും നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ നാളെ ഹാജരാകാന്‍ കുഞ്ഞാലിക്കുട്ടി ബുദ്ധിമുട്ടറിയിക്കുകയും. ഇ.ഡിയോട് സാവകാശം തേടുകയും ചെയ്തു. എന്നാല്‍, ഇതിന് മറുപടി നല്‍കിയിട്ടില്ലെന്നാണ് ഇ.ഡി വൃത്തങ്ങള്‍ അറിയിക്കുന്നത്.

അതേസമയം, സാമ്പത്തിക ആരോപണത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ ഇ.ഡിക്ക് സമര്‍പ്പിച്ചതായി കെ.ടി ജലീല്‍ എം.എല്‍.എ നേരത്തെ വ്യക്തമാക്കിയിരുന്നു. ചന്ദ്രിക ദിനപത്രത്തെ മറയാക്കി കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളിപ്പിച്ചെന്ന് കെ.ടി ജലീല്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ ഇ ഡി ആവശ്യപ്പെട്ട പ്രകാരമാണ് ജലീല്‍ കൊച്ചി ഓഫീസിലെത്തി മൊഴി നല്‍കിയത്. മണിക്കൂറുകൾ നീണ്ട മൊഴിയെടുപ്പാണ് ഓഫീസിൽ നടന്നത്.

കുഞ്ഞാലിക്കുട്ടിക്ക് പുറമെ മറ്റ് പല നേതാക്കളുടെയും സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച്‌ ചോദിച്ചെന്ന് ജലീല്‍ പറഞ്ഞു. മലപ്പുറം എ.ആര്‍ നഗറിലെ സഹകരണ ബാങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് കോടികളുടെ കള്ളപ്പണ നിക്ഷേപമുണ്ട് എന്ന് നേരത്തെ ജലീലില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ച്‌ ഇഡി ചോദിച്ചില്ലെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വെളിപ്പെടുത്തല്‍ ഉടന്‍ ഉണ്ടാകുമെന്നും ജലീല്‍ വ്യക്തമാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button