Latest NewsNewsGulf

ക്യാമറ ഫോണുകൾ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് വന്‍ പിഴ: ഉത്തരവുമായി സൗദി

ഒരു വര്‍ഷത്തെ തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയും (ഉദ്ദേശം ഒരു കോടി രൂപ) ഉള്‍പ്പെടെയുള്ള ശിക്ഷ ചുമത്തുമെന്ന് സൗദി പബ്ലിക്പ്രോസിക്യൂഷന്‍.

റിയാദ്: രാജ്യത്ത് മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് പരമാവധി ഒരു വര്‍ഷത്തെ തടവും അഞ്ചു ലക്ഷം റിയാല്‍ പിഴയും (ഉദ്ദേശം ഒരു കോടി രൂപ) ഉള്‍പ്പെടെയുള്ള ശിക്ഷ ചുമത്തുമെന്ന് സൗദി പബ്ലിക്പ്രോസിക്യൂഷന്‍. ‘ജോലിസ്ഥലങ്ങളില്‍ മറ്റുള്ളവരുടെ സ്വകാര്യതയെ ലംഘിക്കുന്ന രീതികളില്‍ ഫോട്ടോഗ്രാഫി, അപകീര്‍ത്തിപ്പെടുത്തല്‍ അല്ലെങ്കില്‍ മറ്റുള്ളവരെ ഉപദ്രവിക്കല്‍, പൊതു സദാചാരം ലംഘിക്കല്‍, അല്ലെങ്കില്‍ അത്തരത്തിലുള്ള എന്തെങ്കിലും പ്രസിദ്ധീകരിക്കല്‍ എന്നിവ വിവിധ വിവര സാങ്കേതിക വിദ്യകളിലെ നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടും’- പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Read Also: പാരാലിമ്പിക്‌സ്: ജാവലിനില്‍ ലോക റെക്കോഡോടെ സ്വര്‍ണമെഡല്‍ നേട്ടവുമായി ഇന്ത്യയുടെ സുമിത്

ക്യാമറ ഫോണുകളോ അതുപോലെയുള്ള മറ്റു വസ്തുക്കളോ ദുരുപയോഗം ചെയ്യുകയോ അപകീര്‍ത്തിപ്പെടുത്തുകയും മറ്റുള്ളവരെ ഉപദ്രവിക്കുകയും ചെയ്തുകൊണ്ട് വിവിധ വിവര സാങ്കേതിക വിദ്യകളിലൂടെ സ്വകാര്യ ജീവിതം ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും ഒരു വര്‍ഷം വരെ തടവും അര മില്യണ്‍ റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button